പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെയ്തത്. അനുഭവം പറഞ്ഞ് ജോജു ജോര്‍ജ്ജ്‌

By Midhun Raj

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് സഹനടനായും വില്ലന്‍ വേഷങ്ങളിലും ഇപ്പോള്‍ നായകനായും നിറഞ്ഞുനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ചെറിയ റോളുകളിലൂടെയാണ് ജോജു കയറിവന്നത്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ക്കൊപ്പമുളള സിനിമകളില്‍ വരെ ജോജു എത്തിയിരുന്നു. ഒടുവില്‍ ജോസഫ് എന്ന ത്രില്ലര്‍ ചിത്രമാണ് നടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ ജോജുവിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്ന് നായകവേഷങ്ങളിലുളള സിനിമകള്‍ നടന് ധാരാളമായി ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോഷി ചിത്രത്തില്‍ അഭിനയിച്ച ജോജുവിന് പിന്നീട് അദ്ദേഹത്തിന്‌റെ തന്നെ സംവിധാനത്തില്‍ നായകനാകാനും സാധിച്ചു. ഇപ്പോള്‍ ജോജുവിന്‌റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്.

അതേസമയം സിനിമയില്‍

അതേസമയം സിനിമയില്‍ തനിക്ക് ആദ്യമായി ഡയലോഗ് പറയാന്‍ അവസരം ലഭിച്ച നിമിഷത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോജു മനസുതുറന്നിരുന്നു. വാസ്തവം എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം ആയിരുന്നു ജോജുവിന് ആദ്യമായി ഡയലോഗ് പറയാനുളള അവസരം ലഭിച്ചത്. അന്ന് പൃഥ്വിരാജിനൊപ്പം നിന്ന് വിറച്ചുപോയ നിമിഷത്തെ കുറിച്ച് ജോജു പറയുന്നു.

2006ലാണ് എം പത്മകുമാറിന്‌റെ

2006ലാണ് എം പത്മകുമാറിന്‌റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ വാസ്തവം പുറത്തിറങ്ങിയത്. പൃഥ്വിക്ക് ആദ്യമായി മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു വാസ്തവം. ചിത്രത്തില്‍ കാസര്‍കോഡുകാരനായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ബാലചന്ദ്രന്‍ അഡിഗയായാണ് നടന്‍ അഭിനയിച്ചത്.

അതേസമയം പൃഥ്വിരാജിനൊപ്പം നിന്ന്

അതേസമയം പൃഥ്വിരാജിനൊപ്പം നിന്ന് അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് അതിലെ കഥാപാത്രം ചെയ്തതെന്ന് ജോജു പറയുന്നു. നടന്‍ എന്ന നിലയില്‍ എനിക്ക് ആദ്യമായി ഡയലോഗ് പറയാന്‍ കിട്ടിയ സിനിമയായിരുന്നു അത്. കാര്‍ത്തിക്ക് സുബ്ബരാജിന്‌റെ സിനിമയില്‍ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ജഗമേ തന്ദിരം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ലണ്ടനില്‍ പോകുമ്പോള്‍ വാസ്തവം എന്ന സിനിമയില്‍ അഭിനയിച്ച അതേ അനുഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്.

ജഗമേ തന്ദിരം സിനിമയില്‍

ജഗമേ തന്ദിരം സിനിമയില്‍ അഭിനയിക്കുമ്പോള്‍ അന്ന് വാസ്തവത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ വിറയല്‍ എന്നെ പിടികൂടിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജുമായി എനിക്ക് നേരത്തെ പരിചയമുണ്ട്. ജോസഫ് എന്ന സിനിമ ഞാന്‍ അദ്ദേഹത്തിന് കാണാന്‍ കൊടുത്തിരുന്നു. അദ്ദേഹം അത് കണ്ടിട്ട് മികച്ച അഭിപ്രായം പറയുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന്‌റെ സിനിമയിലേക്ക് എത്തുന്നത്. അഭിമുഖത്തില്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു.

Recommended Video

Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam
അതേസമയം മാര്‍ട്ടിന്‍ പ്രകാട്ട്

അതേസമയം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട് ആണ് ജോജു ജോര്‍ജ്ജിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ജോജുവിനൊപ്പം കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായാണ് നായാട്ട് എത്തിയത്.

Read more about: prithviraj joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X