അപ്രതീക്ഷിതമായി ലഭിച്ചതാണ്! നിങ്ങളുടെ നല്ല വാക്കുകള്‍ കരയിപ്പിക്കുന്നു! വികാരഭരിതനായി ജോജു ജോര്‍ജ്!
Recommended Video

സഹനടനില്‍ നിന്നും നായകനിരയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ ഭാഗ്യതാരമായി മാറിയവര്‍ നിരവധിയാണ്. വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് പല താരങ്ങളും മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിയതിന് പിന്നിലെ പ്രധാന കാരണം. ജോശപ് എന്ന സിനിമയിലൂടെയാണ് ജോജു ജോര്‍ജിന്റെ ജീവിതവും മാറി മറിഞ്ഞത്. അഭിനയിക്കാനറിയില്ലെന്ന പറഞ്ഞ് വിമര്‍ശിച്ചവരെപ്പോലും ക്യൂവില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്തമകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമാ പാരഡൈസോ ക്ലബിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ജോജുവിനായിരുന്നു. കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഐശ്വര്യ ലക്ഷ്മിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയയുമാണ് തിരഞ്ഞെടുത്തത്.
നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ പല നല്ല കാര്യങ്ങളും കേട്ടപ്പോള്‍ കരച്ചില്‍ വന്നുവെന്ന് പറഞ്ഞ് വികാരഭരിതനായാണ് ജോജു സംസാരിച്ചത്. നേരത്തെ ഫഹദ് ഫാസിലിനും വിനായകനുമാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 25 വര്‍ഷമായി താന്‍ സിനിമയ്ക്ക് പുറകെ നടക്കുന്നു, ഒരുകാലത്ത് തനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് പലരും ഇറക്കിവിട്ടിട്ടുണ്ടെന്നും അന്ന് അത് ശരിയായിരുന്നുവെന്നും താരം പറയുന്നു. അഭിനയിക്കാനും ഡബ്ബ് ചെയ്യാനുമൊന്നും അന്നറിയില്ലായിരുന്നു. നാല് മാസം മുന്‍പുള്ള ജീവിതമല്ല ഇപ്പോഴത്തേതെന്നും ജോജു പറയുന്നു. താന്‍ ആഗ്രഹിച്ച പലര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും കിട്ടി. അപ്രതീക്ഷിതമായാണ് തനിക്ക് പല സൗഭാഗ്യങ്ങളും ലഭിച്ചത്. തനിക്ക് ഇത സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇതിന് കഴിയുമെന്നായിരുന്നു താരം സിനിമാപ്രേമികളോട് പറഞ്ഞത്.

നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവായിരുന്നു ജോജുവിന് പുരസ്‌കാരം സമ്മാനിച്ചത്. തന്റെ പുതിയ സിനിമയായ ജൂണിന്റെ നട്ടെല്ലാണ് ജോജുവെന്നും 26 വയസ്സുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ ജോജു കാണിച്ച ധൈര്യം പറയാതെ വയ്യെന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്. വരത്തനിലെ അഭിനയത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications