സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്‌റ്റോറിയുമായി സക്കറിയ! നായകനായി ജോജു ജോര്‍ജ്ജ്
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സക്കറിയ. സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. കൂടാതെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. സംവിധാനത്തിന് പുറമെ ആഷിക്ക് അബുവിന്റെ വൈറസില്‍ അഭിനേതാവായും സക്കറിയ എത്തിയിരുന്നു.
ഇപ്പോഴിതാ സുഡാനി ഫ്രെം നൈജീരിയയ്ക്ക് പിന്നാലെ പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍. ഹലാല്‍ ലവ് സ്റ്റോറി എന്നാണ് സക്കറിയയുടെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോജു ജോര്‍ജ്ജ് നായകനാവുന്ന സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആഷിക്ക് അബു, ജെസ്‌ന അസിം, ഹര്‍ഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്‌റ്റോറിക്ക് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











