Just In
- 1 hr ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 3 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ബ്രിസ്ബണില്‍ കുല്‍ദീപിന് പകരം എന്തുകൊണ്ട് സുന്ദറെ കളിപ്പിച്ചു? രഹാനെ പറയുന്നു
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിടിലന്‍ മേക്ക് ഓവറില്‍ ജോജു ജോര്‍ജ്! എം പത്മകുമാര്‍ ചിത്രം ജോസഫിന്റെ ചിത്രീകരണം ആരംഭിച്ചു!!
ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ജോജു ജോര്‍ജ്. താരം നായകനായി എത്തുന്ന 'ജോസഫ്' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഈ അടുത്താണ് നടന്നത്. ചിത്രത്തിലെ ജോജുവിന്റെ മേക്ക് ഓവറാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച. മുന്‍പ് അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ജോസഫ് എന്ന ചിത്രത്തിലെ പുതിയ ഗെറ്റപ്പ്.
ബോളിവുഡ് ചിത്രം കർവാന്റെ പ്രചരണത്തിന് മമ്മൂക്ക എത്തില്ല!! കാരണം.. ദുൽഖർ തന്നെ തുറന്നു പറയുന്നു
ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. കലാമൂല്യമുളള ഒരുപിടി ഹിറ്റു ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന നല്കിയ എം പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപെട്ട് തനി ക്രൈസ്തവ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മുണ്ടക്കയത്തിന്റെ പരിസരപ്രദേശമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
'മാന്‍ വിത് സ്കെയര്‍' എന്ന ടാഗലൈ നോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷാഹി കബീര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍, മനുരാജ്, ആത്മീയ, മാളവിക മേനോന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച ജോജുവിന്റെ ആദ്യചിത്രം 2003ല്‍ പ്രദര്‍ശനത്തിനെത്തിയ പട്ടാളം ആണ്. പിന്നീടങ്ങോട്ട് ചെറിയ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി.ആക്ഷന്‍ ഹീറോ ബിജു, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര.1983, ഹോട്ടല്‍ കാലിഫോര്‍ണിയ, രാജാധിരാജ, ഉദാഹരണം സുജാത, കസിന്‍സ് എന്നീ ചിത്രങ്ങള്‍ ജോജുവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന 'ചോല'യാണ് ജോജു നായകനായി എത്തുന്ന മറ്റൊരു ചിത്രം. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.നിമിഷ സജയനാണ് ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത്.നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസമാണ് ചോലയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. 2018 ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.