ജോജുവിന്റെ ഒറ്റക്കൊരു കാമുകന്‍ ട്രെയിലര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ കാണാം
ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഒറ്റക്കൊരു കാമുകന്‍. ജോസഫ് എന്ന ചിത്രത്തിനു ശേഷം ജോജു മുഖ്യ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരുന്നത്.
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ഒറ്റക്കൊരു കാമുകന്റെ ട്രെയിലറിലുണ്ട്. നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് കെ സുധീഷ്, ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അഭിരാമിയാണ് ചിത്രത്തില്‍ ജോജുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ലിജോ മോളും ഷാലു റഹീമും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സഞ്ജയ് ഹാരിസ് ചായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് സനല്‍ രാജാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താര ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു.
ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്,കലാഭവന്‍ ഷാജോണ്‍.അരുന്ധതി നായര്‍, വിജയരാഘവന്‍, ഭഗത് മാനുവല്‍, ഡെയിന്‍ ഡേവിസ്,നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











