ജോജു ജോര്‍ജ്ജ് തമിഴിലേക്ക്? കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷിനൊപ്പം നടനും

By Midhun Raj

ജോസഫിന്റെ വിജയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് ജോജു ജോര്‍ജ്ജ്. സിനിമയുടെ വിജയം നടന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ജോസഫിന്റെ വിജയത്തിന് ശേഷമാണ് ജോജുവിന് മലയാളത്തില്‍ തിരക്കേറിയത്.

ഇപ്പോഴിതാ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് താരമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജോജു അഭിനയിക്കുന്നതെന്ന് അറിയുന്നു. ജോജു ജോര്‍ജ്ജിന് പുറമെ മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

joju george-dhanush-karthik subbaraj

ധനുഷിന്റെ നായികയായിട്ടാണ് ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടില്ലാത്ത ചിത്രം വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡില്‍ നിന്നുളള ഒരു താരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നു.

സന്തോഷ് നാരായണനാണ് ധനുഷ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

അതേസമയം മലയാളത്തില്‍ പൊറിഞ്ചു മറിയം ജോസാണ് ജോജു ജോര്‍ജ്ജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ജോഷി ചിത്രത്തിനു പുറമെ മോളിവുഡില്‍ നിരവധി സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X