»   » ഭാവിയിലെ ബിജു മേനോന്‍, താന്‍ അതു പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിനെ വേദനിപ്പിച്ചേക്കാം !!

ഭാവിയിലെ ബിജു മേനോന്‍, താന്‍ അതു പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിനെ വേദനിപ്പിച്ചേക്കാം !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ നടനായാണ് ജോജു തുടങ്ങിയത്. എന്നാല്‍ അഭിനേതാവിന് പുറമേ ഇപ്പോള്‍ നിര്‍മ്മാതാവിന്റെ റോളിലും തിളങ്ങുകയാണ് ജോജു. കുഞ്ചാക്കോ ബോബനും അനു സിത്താരയും നായികാ നായകന്‍മാരായി എത്തിയ രാമന്റെ ഏദന്‍തോട്ടത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായാണ് ജോജു എത്തിയത്.

തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയുമായി വിജയകരമായി പ്രദര്‍ശനം തുടരുന്ന രാമന്റെ ഏദന്‍തോട്ടത്തെക്കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജോജു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഭാവിയിലെ ബിജു മേനോന്‍

അത്തരത്തില്‍ പ്രചരിക്കുന്നട്രോളുകള്‍ കളിയാക്കല്‍ പോലെയാണ് അനുഭവപ്പെടുന്നത്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന താരമാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയാണ് ഞാന്‍ എന്നു പറയുന്നത് എനിക്ക് ലഭിക്കുന്ന കൈയ്യടിയായാണ് കാണുന്നത്. എന്നാല്‍ ഞാന്‍ അതു പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ബുദ്ധിമുട്ടുണ്ടായേക്കുമെന്നാമ് ജോജു അഭിപ്രായപ്പെടുന്നത്.

ചാക്കോച്ചന്‍ നന്നായി പിന്തുണച്ചു

കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ മുഴുന്‍ ക്രഡിറ്റും ജോജോ നല്‍കുന്നത് സംവിധായകനാണ്. പിന്നെ ചിത്രത്തിലെ നായികാ നായകന്‍മാരായ കുഞ്ചാക്കോ ബോബനും അനു സിത്താരയും നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും താരം പറഞ്ഞു.

ഭാര്യയോട് പറഞ്ഞപ്പോള്‍

എല്‍വിസിനെപ്പോലൊരാളെ കെട്ടിയതാണ് തന്‍രെ തെറ്റെന്ന് സിനിമയില്‍ ജോജുവിനോട് ഭാര്യ പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കല്‍ താന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതെ ഡയലോഗ് ഭാര്യ ആവര്‍ത്തിച്ചു. പിന്നീട് അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞത്.

സംവിധായകന്‍ പറഞ്ഞപ്പോള്‍ ഏറ്റെടുത്തു

ജയസൂര്യയാണ് കഥാപാത്രത്തെക്കുറിച്ച് ജോജോയോട് പറഞ്ഞത്. പിന്നീട് രഞ്ജിത്ത് എല്‍വിസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നു.

English summary
Joju about his films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam