തിരക്കിനിടെ അദ്ദേഹം കേട്ടിരുന്നില്ല!!സിഗ്നലിൽവെച്ച് കിട്ടി, മമ്മൂട്ടിയെ അനുകരിച്ചതിനെ കുറിച്ച് ജോജു

അത് കണ്ടിട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു

മികച്ചൊരു ചിത്രം എന്നാണ് ജോസഫ് എന്ന ചിത്രത്തിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ജോജു ജോർജ് ജോസഫിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചു. എല്ലാത്തരം കഥാപാത്രങ്ങളും തന്നെ കൊണ്ട് വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ താരം തെളിയിച്ചിരിക്കുകയാണ്. കോമഡി, സഹനടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിച്ചു.

ജോജുവിന്റെ ജോസഫ് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു റിട്ടയർ പോലീസ് ഉദ്യോഗസ്ഥനെയാണ് ജോജു ചിത്രത്തിൽ എത്തുന്നത്. പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ സിനിമ ജീവിതത്തിൽ മമ്മൂട്ടിയുമായുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് തരം. മാതൃഭൂമി ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം പറഞ്ഞത്.

മമ്മൂട്ടിയുടെ ശബ്ദം

മമ്മൂട്ടിയുടെ ശബ്ദം

മമ്മൂട്ടിയുടെ ശബ്ദം അദ്ദേഹത്തിനു മുന്നിൽ തന്നെ അനുകരിച്ച സംഭവമാണ് ജോജു വെളിപ്പെടുത്തിയത്. ഒരിക്കൽ എർപോർട്ടിൽവെച്ച് മമ്മൂക്കയെ കാണുകയുണ്ടായി . ആ സമയം അദ്ദേഹത്തിനു മുന്നിൽവെച്ച് അദ്ദേഹത്തിന്റെ ശബ്ദം തന്നെ അനുകരിച്ചു. എന്നാൽ നല്ല തിരക്കുണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തിന് വേണ്ടവിധം ഇത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല.

 സിഗനലിൽ തടഞ്ഞു

സിഗനലിൽ തടഞ്ഞു

അന്നത്തെ സംഭവത്തിനു ശേഷം മമ്മൂട്ടിയെ വീണ്ടും കാണാനിടയായി. അതും റോഡിൽവെച്ച്. ഒരു ട്രാഫിക് സിഗ്നലിൽ പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം താനും എത്തി. ഉടനെ തന്നെ താൻ വണ്ടിയുടെ ഗ്ലാസിൽ തട്ടി വിളിക്കുകയായിരുന്നു. അദ്ദേഹം ഗ്ലാസ് താഴ്ത്തിയപ്പോഴ്‍ ഒരു മുഖവുരയുമില്ലാതെ വടക്കൻ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ചു കാണിച്ചു കൊടുത്തു. അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. അന്ന് ആ വണ്ടിയ്ക്ക് പിന്നിൽ ബിജു മേനോനുമുണ്ടായിരുന്നു.

 ബിജു മേനോന്റെ രൂപ സാദ്യശ്യം

ബിജു മേനോന്റെ രൂപ സാദ്യശ്യം

ബിജു മേനോനുമായി രൂപ സാദ്യശ്യമുള്ള താരമാണ് ജോജു. എന്നാൽ ഇതൊരിക്കലും തനിയ്ക്ക് ദോഷം വരുത്തിവെച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ബിജുവെന്നും അദ്ദേഹത്തിന്റെ രൂപസാദ്യശ്യം തനിയ്ക്ക് അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ജോജു പറഞ്ഞു. വ്യക്തി എന്ന നിലയിൽ ബിജു തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ലാൽ ജോസിന്റെ പിന്തുണ

ലാൽ ജോസിന്റെ പിന്തുണ

ലാൽ ജോസ് എന്ന സംവിധായകന്റെ പിന്തുണ കരിയറിനെ സ്വാധീനിച്ചിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രം തനിയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രമായ പുളളിപ്പുലികളും ആട്ടിൻക്കുട്ടിയിലും ചക്കാത്ത് തറയിൽ സുകു എന്ന കഥാപാത്രത്തെ തനിയ്ക്ക നൽകിയിരുന്നു. പുളളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രം കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X