»   » 50 തികച്ച് ജോമോന്‍, ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

50 തികച്ച് ജോമോന്‍, ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളായുള്ള കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത ചിത്രമാണ് ജോമോന്‍റെ സുവിശേഷങ്ങള്‍. തിയേറ്ററുകളില്‍ 50 ദിനം പിന്നിട്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നായകനായ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം 50 ദിനം പിന്നിട്ട കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍ അറിയിച്ചത്.

ക്രിസ്മസിന് റിലീസ് ചെയ്യുന്നതിന് വേണ്ടി ഒരുക്കിയ ചിത്രം തിയേറ്റര്‍ പ്രതിസന്ധി കാരണം പെട്ടിയില്‍ നിന്ന് വെളിച്ചം കണ്ടില്ല. പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും യുവതലമുറയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

Dulquer salamn

ദീര്‍ഘനാള്‍ നീണ്ടു നിന്ന സിനിമാ പ്രതിസന്ധിക്കു ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു ജോമോന്‍റെ സുവിശേഷങ്ങള്‍. കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രശ്‌നങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ സ്ഥിരം ചേരുവയാണ്. കുടുംബ ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നിരവധി മനോഹരമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടി കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

English summary
50 Days of Jomonte Suvisheshangal!!! Thanks to each and every one of you for all the love.Dulquer Salman fb post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam