»   » ഇടവേളയ്ക്ക് ശേഷം മലയാള സിനിമ, ജോമോനും കുടുംബവും ഇനി പ്രേക്ഷകര്‍ക്കു മുന്നില്‍

ഇടവേളയ്ക്ക് ശേഷം മലയാള സിനിമ, ജോമോനും കുടുംബവും ഇനി പ്രേക്ഷകര്‍ക്കു മുന്നില്‍

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളായുള്ള കാത്തിരിപ്പിന് ശേഷം ഒരു മലയാള സിനിമ റിലീസ് ചെയ്യുകയാണ്. ക്രിസ്മസിന് റിലീസ് ചെയ്യുന്നതിന് വേണ്ടി ഒരുക്കിയ ചിത്രം തിയേറ്റര്‍ പ്രതിസന്ധി കാരണം പെട്ടിയില്‍ നിന്ന് വെളിച്ചം കണ്ടില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും യുവതലമുറയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ഡിക്യു ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. വ്യാഴാഴ്ച റിലീസ് ചെയ്യുന്ന സിനിമയ്ക്ക് പ്രമുഖ താരങ്ങള്‍ ആശംസ അറിയിച്ചു.

ജോമോനും കുടുംബവും തിയേറ്ററുകളിലേക്ക്

അനിശ്ചിത കാലമായി പ്രതിസന്ധിയിലായിരുന്ന സിനിമാ മേഖല പൂര്‍വ്വസ്ഥിതിയിലേക്ക് മാറുകയാണ്. തിയേറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ജോമോനും കുടുംബവുമാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്.

ഡിക്യുവിനും ടീമിനും ആശംസയുമായി അജു വര്‍ഗീസ്

കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രശ്‌നങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ സ്ഥിരം ചേരുവയാണ്. കുടുംബ ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നിരവധി മനോഹരമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. സത്യന്‍ അന്തിക്കാട്, മുകേഷ്, ദുല്‍ഖര്‍, ഗ്രിഗറി തുടങ്ങി സിനിമയിലെ ഫുള്‍ ടീമിനും ആശംസയുമായി പ്രമുഖ താരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിക്യുവിന് ആശംസയുമായി സണ്ണി വെയിന്‍

ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാവുകയാണ്.എല്ലാമെല്ലാമായ പ്രിയ സുഹൃത്തിന്റെ സിനിമ റിലീസിന് ആശംസയുമായാണ് സണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. 2017 ലെ നല്ലൊരു തുടക്കമായി ഈ സിനിമ മാറട്ടെയെന്നും സണ്ണി കുറിച്ചിട്ടുണ്ട്.

ഒരുപാട് സ്‌നേഹത്തോടെ ദുല്‍ഖര്‍

ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടി കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണമറിയാനായി കാത്തിരിക്കുന്നുവെന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
A Satyan Anthikkad sir movie, the director who gave us the best movies on families an relations. Hoping for yet another funny family tale. All the very best DQ, Mukesh ettan, Gregory & the whole team of #JS.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam