»   » ജോമോളുടെ വഴിയേ ജോമോനും

ജോമോളുടെ വഴിയേ ജോമോനും

Posted By:
Subscribe to Filmibeat Malayalam
Jomon
നടി ജോമോളുടെ അനിയനും സിനിമയില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. ബ്ലാക്‌ബെറി എന്ന സിനിമയിലൂടെയാണ് ജോമോന്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്.

സിനിമ ഒരിക്കലും തന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നില്ലെന്ന് ജോമോന്‍ പറയുന്നു. ബിസിനസ്സുകാരനായ അച്ഛന്റെ പാത പിന്തുടരാനായിരുന്നു മോഹം. യുകെയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം എത്തിയ ജോമോനെ തേടി സിനിമ എത്തുകയായിരുന്നു.

തന്റെ സഹോദരി അഭിനയിച്ച ചിത്രശലഭം, ദീപസ്തംഭം മഹാശ്ചര്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത കെ ബി മധു ഒരു ഓഫര്‍ വച്ചു നീട്ടിയപ്പോള്‍ ജോമോന് അത് നിരസിയ്്ക്കാനായില്ല.ബ്ലാക്‌ബെറിയിലെ ശ്രീ എന്ന കഥാപാത്രത്തെ ധൈര്യപൂര്‍വ്വം ജോമോന്‍ ഏറ്റെടുത്തു. ഒട്ടും കരുതലില്ലാതെ കിട്ടുന്ന പണം മുഴുവന്‍ ചെലവഴിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന ചെറുപ്പക്കാരനെ വെള്ളിത്തിരയിലേയ്ക്ക് നന്നായി പകര്‍ത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.

സിനിമ തേടി ജോമോന്‍ അങ്ങോട്ടു ചെല്ലുകയായിരുന്നില്ല. എന്തായാലും സിനിമ തന്നെ തേടി വന്ന നിലയ്ക്ക് ഇനി അഭിനയത്തെ ഗൗരവത്തോടെ സമീപിയ്ക്കാന്‍ തന്നെയാണ് ജോമോന്റെ തീരുമാനം. സഹോദരിയെ പോലെ തന്നെ ജോമോനും സിനിമയില്‍ തിളങ്ങാനാവട്ടെ എന്നാശംസിയ്ക്കാം.

English summary
Actress Jomol's brother Jomon to make his entry to malayala cinema.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam