twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന്‍ ജോഷി

    |

    ബാലതാരമായി തിളങ്ങിയ ജോമോന്‍ ജോഷി നായകനാവുന്നു. ക്രോണിക് ബാച്ച്‌ലര്‍, രാക്ഷസ രാജാവ്, കരുമാടിക്കുട്ടന്‍, എന്നിങ്ങനെയുള്ള സിനിമകളില്‍ ബാലതാരമായിട്ടെത്തിയ ജോമോന്‍ സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നായകനായിട്ടെത്തുന്നത്. സൗഹൃദവും പ്രണയവും പ്രതികാരവും നിറഞ്ഞ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് സൂചന.

    സംവിധായകന്റെ വാക്കുകളിലേക്ക്

    നമസ്‌കാരം, അപ്പോ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്... നിങ്ങള്‍ക്ക് ക്രോണിക് ബാച്ച്‌ലര്‍ സിനിമയില്‍ സാക്ഷാല്‍ മമ്മൂക്കയ്ക് റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യന്‍, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നത്തിലും 'മാമ എന്റെ 100 രൂപ 'എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരന്‍.

    ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു! ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!

     jomon

    അതുപോലെ രാക്ഷസരാജാവിലും,ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കവര്‍ന്ന നമ്മുടെ സ്വന്തം ജോമോന്‍ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തില്‍ എത്തുന്നു. പത്തനംതിട്ട, ട്രിവാന്‍ഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ അവസാന വാരം മുതല്‍ ചിത്രീകരണം നടക്കുന്നതാണ്
    എല്ലാവരുടെയും സപ്പോര്‍ട്ടും, പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു. N.B.ബാക്കി കാസ്റ്റിംഗ് നടക്കുന്നു, വഴിയേ അറിയിക്കും.

    Read more about: actor നടൻ
    English summary
    Jomon Joshy Turn To Hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X