ഭാര്യയെ കാമറയിലൂടെ നോക്കുന്ന ഭര്‍ത്താവ്

By Nirmal Balakrishnan

കാമറയ്ക്കു മുന്‍പില്‍ ഭാര്യ, കാമറയ്ക്കു പിറകെ ഭര്‍ത്താവും. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നീ-നയുടെ പ്രത്യേകതയാണിത്. ചിത്രത്തിലെ നായികയായി ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുമ്പോള്‍ ഭര്‍ത്താവായ ജോമോന്‍ ടി. ജോണ്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവാഹശേഷം ആന്‍ അഭിനയിക്കുന്ന ചിത്രമെന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് നീ-ന. ആര്‍ വേണുഗോപാല്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. ഇനി കൊച്ചി, കുടക്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. നീന- നളിനി എന്നീ സ്ത്രീകള്‍ തമ്മിലുള്ള ബന്ധമാണ് നീ-ന. നീനയായി പുതുമം ദീപ്തിയും നളിനിയായി ആന്‍ അഗസ്റ്റിനും അഭിനയിക്കും. രണ്ടുപേരുടെയും പേരിന്റെ ആദ്യാക്ഷരമാണ് നീ-ന.

ann-jomon.

നളിനി ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. നഗരത്തില്‍ ജനിച്ചിട്ടും ഗ്രാമീണ യുവതിയുടെ സ്വഭാവവും ജീവിതവുമാണ് അവര്‍ക്ക്. അഞ്ചുവയസ്സുകാരന്റെ അമ്മയാണ് നളിനി.ഭര്‍ത്താവ് വിനയ് പരസ്യ ഏജന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിനയ് പണിക്കര്‍ കൊച്ചിയിലേക്ക് എത്തുന്നതോടെ നളിനിയും അങ്ങോട്ടെത്തുന്നു. വിനയ്#യുടെ ഓഫിസിലാണ് നീന ജോലി ചെയ്യുന്നത്. തികഞ്ഞ നഗരജീവിതം നയിക്കുന്ന, പുകവലിക്കുന്ന, മദ്യപിക്കുന്ന പെണ്‍കുട്ടിയാണ് അവള്‍. നീനയെ നളിനി നല്ല ജീവിതത്തിലേക്കു കൊണ്ടുവരുന്നതാണ് പ്രമേയം. വിനയ് ആയ് വിജയ് ബാബു അഭിനയിക്കുന്നു. ചെമ്പന്‍ വിനോദ്, ലെന, സുനിത, ഗൗരീ ശങ്കര്‍ എന്നിവരാണു മറ്റു താരങ്ങള്‍. തിരക്കഥാകൃത്ത് തന്നെയാണ് ഗാനങ്ങള്‍ എഴുതിയതും.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ ജോമോന്‍ ആയിരുന്നു കാമറ കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു ലാല്‍ജോസ് ചിത്രം കൂടി. കാമറക്കണ്ണിലൂടെ ആന്‍ അഗസ്റ്റിനെ ജോമോന്‍ ആദ്യമായി കാണുന്ന ലാല്‍ജോസ് ചിത്രം കൂടിയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X