»   » ജോമോന്‍ ടി ജോണ്‍ നിര്‍മ്മാണരംഗത്തേക്ക്...

ജോമോന്‍ ടി ജോണ്‍ നിര്‍മ്മാണരംഗത്തേക്ക്...

Posted By:
Subscribe to Filmibeat Malayalam

മികച്ച ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണ്‍ ഇനി നിര്‍മ്മാണരംഗത്തും. മേജര്‍ രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിലാണ് ജോമോന്‍ ടി ജോണ്‍ നിര്‍മ്മാതാവായി വരുന്നത്. റൊമാന്റിക്ക് ത്രില്ലറായ ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിട്ടില്ല. 2017 ന്റെ അവസാനത്തോടു കൂടി പ്രവര്‍ത്തനം തുടങ്ങുന്ന ചിത്രത്തില്‍ നായിക പുതുമുഖമായിരിക്കും.

ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് ജോമോന്‍ തന്നെയാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിത്രത്തിന്റെ പേരും അഭിനേതാക്കളുടെ വിവരവും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

jomon-t-johnnivinpoly

മേജര്‍ രവി സാധാരണയായി സൈനികരുടെ കഥ മാത്രമാണ് സിനിമയാക്കിയിരുന്നത്. റൊമാന്റിക്കായുള്ള കഥകള്‍ സിനിമയാക്കുന്ന ആദ്യത്തെ മിലിട്ടറി ഉദ്യോഗസ്ഥന്‍ മേജര്‍ രവിയായിരിക്കും.

ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരം എന്ന ചിത്രത്തില്‍ നിന്നും ഡേറ്റിന്റെ പ്രശ്‌നം മൂലം ജോമോന്‍ പിന്‍മാറിയിരുന്നു. അദ്ദേഹം തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഗോല്‍മാലിന്റെ തയ്യാറെടുപ്പിലാണ്. ഗൗതം മേനോന്റെ 'എന്നൈ നോക്കി പായും തൊറ്റാ' (Enai Noki Paayum Thota) എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് ജോമോന്‍. ലാല്‍ ജോസ് രചിച്ച ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ സംവിധാനരംഗത്തു കൂടി കൈവയ്ക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹം.

English summary
Jomon T John, the super-talented cinematographer is all set to make his production debut soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam