തിയേറ്ററുകാര്‍ക്കെതിരേ വീണ്ടും ജോമോന്‍
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ സിനിമാക്കാരുടെ കഷ്ടപാട് തിയേറ്ററില്‍ എത്തുമ്പോള്‍ വെറുതെയാകുന്നുവെന്ന് ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ നേരത്തെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും ജോമോന്‍ തിയേറ്ററുകള്‍ക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ്. കോടികള്‍ മുടക്കി സിനിമാക്കാര്‍ സിനിമ പിടിക്കുന്നു. പക്ഷേ തിയേറ്ററുകളിലെ മോശം പ്രൊജക്ഷന്‍ ഉപയോഗിച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകാര്‍ സിനിമാക്കാരെയും പ്രേക്ഷകരെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ എറണാകുളത്തെ ഒരു തിയേറ്ററില്‍ പോയപ്പോഴാണ് ജോമോന്‍ തിയേറ്ററുടമകള്‍ക്ക് സിനിമയോടുള്ള സമീപനം മനസിലാക്കുന്നത്. ചിത്രത്തിലെ നായികയുടെ ഗോള്‍ഡന്‍ കളറിന്റെ ഫില്‍ട്ടറാണ് കളറിസ്റ്റിനെ കൊണ്ടു ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ അതെല്ലാം വെളുത്ത് വിളറിയ പോലെ കണ്ടു.
സിനിമാ പിടിക്കുമ്പോള്‍ അതില്‍ ഏറിയ പങ്കും ടെക്‌നോളജിക്ക് വേണ്ടി ചിലവഴിക്കുന്നത്. പക്ഷേ തിയേറ്ററുകാര്‍ ഒരു ബള്‍ബ് പോലും മാറ്റി ഇടാന്‍ തയ്യാറാകുന്നില്ലന്നായിരുന്നു ജോമോന്‍ പറയുന്നത്.
മുമ്പ് ലാല്‍ ജോസിന്റെ നീന കാണാന്‍ പോയപ്പോഴും ഇതേ അവസ്ഥ ഉണ്ടായി. കഥാപാത്രങ്ങളുടെ എക്‌സ്പ്രഷനില്‍ പോലും മാറ്റം വന്നിട്ടുണ്ടായിരുന്നു. പക്ഷേ എല്ലാ തിയേറ്ററുക്കാരെയും ഒരു പോലെ കുറ്റം പെടുത്തുന്നില്ല. സിനിമാ പ്രേമികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്ന തിയേറ്ററുകളുമുണ്ടെന്നും ജോമോന്‍ പറയുന്നു.


Click it and Unblock the Notifications











