Don't Miss!
- Automobiles ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
ജോമോന് സംവിധായകനാകുന്നു, നായകന് ദുല്‍ഖര്‍ സല്മാന്
യുവ ഛായാഗ്രഹകന് ജോമോന് ടി ജോണ്‍ സംവിധായകന്റെ കുപ്പായമണിയുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ജോമോന്റെ കന്നി സംവിധാന സംരംഭത്തില്‍ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ന്യൂ ജെനറേഷന് സിനിമകളിലൂടെയാണ് ജോമോന് ശ്രദ്ധിക്കപ്പെട്ടത്. 2011 ല്‍ ചാപ്പാ കുരിശ് എന്നചിത്രത്തിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ബ്യൂട്ടിഫുള്‍, തട്ടത്തിന് മറയത്ത്, അയാളും ഞാനും തമ്മില്‍, തിര, എബിസിഡി, വിക്രമാദിത്യന്, പിക്കറ്റ് 43 തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു. ഇവയില്‍ മിക്കതും ഹിറ്റും സൂപ്പര്‍ഹിറ്റും.
ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ തിരക്കു കഴിഞ്ഞാല്‍ ഉടന്‍ ജോമോന് തന്റെ സംവിധാനത്തിലേക്ക് കടക്കും. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ പ്രജിത്തൊരുക്കുന്ന ഒരു വടക്കന്‍ സെല്‍ഫി, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന് എന്നിവയാണ് ജോമോന് ഛായാഗ്രഹണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രങ്ങള്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീനയ്ക്ക് വേണ്ടിയാണ് ജോമോന് ഇപ്പോള്‍ ക്യാമറ ചലിപ്പിയ്ക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ഓകെ കണ്മണി എന്ന ചിത്രത്തിന്റെയും ജാനുസ് മുഹമ്മദിന്റെ 100 ഡെയ്സ് ഓഫ് ലവിന്റെയും റിലീസ് കാത്തിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്മാന്. ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ ജോമോന്റെ ചിത്രത്തില്‍ അഭിനയിക്കും എന്നാണ് വിവരം.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!