പ്രണയം പൂവണിഞ്ഞു, ആന്‍ അഗസ്റ്റിന്‍ ജോമോന് സ്വന്തം

By Aswathi

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആന്‍ അഗസ്റ്റിന്‍ ജോമോന്‍ ടി ജോണിന് സ്വന്തമായി. ഞായറാഴ്ച വൈകിട്ട് ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്.

കറുത്ത ജാഗ്വാര്‍ കാറില്‍ വൈകിട്ട് 3.50 ഓടെ വരന്‍ ജോമോന്‍ വന്നിറങ്ങി. കറുത്ത സ്യൂട്ടായിരുന്നു വേഷം. നാലുമണിയോടെ അമ്മയ്ക്കും അനിയത്തിക്കുമൊപ്പം സില്‍വര്‍ നിറത്തിലുള്ള ജാഗ്വാര്‍ കാറില്‍ ആന്‍ അഗസ്റ്റിനും എത്തി. വിനീത് ശ്രീനിവാസന്‍, അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ജോമോന് തോഴന്മാരായി എത്തിയപ്പോള്‍ നടിമാരായ മീര നന്ദന്‍, ഷംന കാസിം, സാന്ദ്ര തോമസ്, അര്‍ച്ചന കവി എന്നിവരായിരുന്നു ആനിന്റെ തോഴികള്‍.

4.20 ഓടെ ചടങ്ങുകളാരംഭിച്ചു. അഗസ്റ്റിന്റെ സ്ഥാനത്തു നിന്ന് സംവിധായകന്‍ രഞ്ജിത്ത് ആനിനെ പള്ളിയിലേക്ക് കൈ പിടിച്ചുകയറ്റി. ജോമോന്റെ അമ്മാവന്‍ ഫാദര്‍ ജോസഫ് ചൂളപ്പറമ്പിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. ജോമോനൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ച അച്ചന്മാര്‍ സഹകാര്‍മികത്വവും വഹിച്ചു. സുരേഷ് ഗോപി, രേവതി, ശ്യാമപ്രസാദ്, ജോഷി, ലാല്‍ ജോസ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

ജോമോനും ആനും വിവാഹിതരായി

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

രണ്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമാ ലോകത്തെത്തിയത്. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ ക്യാമറമാനായി ജോമോനും സിനിമയിലേക്ക് കടന്നു.

വിവാഹച്ചടങ്ങ്

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

ഞായറാഴ്ച വൈകിട്ട് ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. ജോമോന്റെ അമ്മാവന്‍ ഫാദര്‍ ജോസഫ് ചൂളപ്പറമ്പിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. ജോമോനൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ച അച്ചന്മാര്‍ സഹകാര്‍മികത്വവും വഹിച്ചു.

വരന്റെ തോഴന്മാര്‍

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് ജോമോന്റെ തോഴന്മാരായെത്തിയത്.

വധുവിന്റെ തോഴിമാര്‍

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

നടിമാരായ അര്‍ച്ചന കവി, ഷംന കാസിം, മീര നന്ദന്‍, സാന്ദ്ര തോമസ് തുടങ്ങിയവരാണ് വധുവിന്റെ തോഴിമാര്‍

അഗസ്റ്റിന്റെ സ്ഥാനത്തു നിന്ന്

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

ആനിന്റെ പിതാവും നടനുമായ അഗസ്റ്റിന്റെ നിര്യാണത്തെ തുടര്‍ന്ന് ആഘോഷങ്ങളെല്ലാം ചുരുക്കാനായിരുന്നു തീരുമാനും. പക്ഷെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് കുറച്ച് ആഘോഷമാക്കിയത്. അഗസ്റ്റിയന്റെ സ്ഥാനത്തു നിന്ന് സംവിധായകന്‍ രഞ്ജിത്ത് ആനിന്റെ കൈപിടിച്ച് പള്ളിയിലേക്ക് നയിച്ചു.

 വധൂ വരന്മാരുടെ വേഷം

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

കറുത്ത ജാഗ്വാര്‍ കാറില്‍ വൈകിട്ട് 3.50 ഓടെ വരന്‍ ജോമോന്‍ വന്നിറങ്ങി. കറുത്ത സ്യൂട്ടായിരുന്നു വേഷം. സില്‍വര്‍ നിറത്തിലുള്ള ജാഗ്വാര്‍ കാറില്‍ വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച ആനും എത്തി.

ചടങ്ങിനെത്തിയ സിനിമാക്കര്‍

ആന്‍ അഗസ്റ്റിന്‍ ഇനി ജോമോന് സ്വന്തം

സുരേഷ് ഗോപി, രേവതി, ശ്യാമപ്രസാദ്, ജോഷി, ലാല്‍ ജോസ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X