ജോമോന്‍ സംവിധാന രംഗത്തേക്ക്, നായകന്‍ ദുല്‍ഖര്‍, തിരക്കഥ ലാല്‍ ജോസ്
പ്രശസ്ത ഛായാഗ്രഹകന്‍ ജോ മോന്‍ ടി ജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ ജോസും (സംവിധാനം) ജോ മോനും (ഛായാഗ്രഹകന്‍) ദുല്‍ഖര്‍ സല്‍മാനും (നായകന്‍) ഒന്നിച്ചിട്ടുണ്ട്. ഇവിടെ മൂവരും ചെറിയ ചില വ്യത്യാസങ്ങളോടെ വീണ്ടും ഒന്നിക്കുകയാണ്.
ജോ മോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ലാല്‍ ജോസാണ്. നായകനായി എത്തുന്നതാകട്ടെ ദുല്‍ഖര്‍ സല്‍മാനും. ഒരു ത്രില്ലര്‍ ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ വിനയ് ഫോര്‍ട്ടിനെ നായകനാക്കി ജോമോന്‍ സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 13ത് ബിലീഫ് എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല.
ചാപ്പാ കുരിശ് എന്ന ചിത്രത്തിന് ഛായാഗ്രഹകനായിട്ടാണ് ജോമോന്‍ സിനിമാ ലോകത്തേയ്ക്ക് കടന്നത്. പിന്നീട് ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, അങ്ങനെ ഒരു വടക്കന്‍ സെല്‍ഫി വരെ ജോമോന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളെല്ലാം മലയാളത്തില്‍ ഹിറ്റ് ലിസ്റ്റിലാണ്.


Click it and Unblock the Notifications











