»   » ഇതാണ് ജോമോന്റെ സുവിശേഷങ്ങള്‍, ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രം

ഇതാണ് ജോമോന്റെ സുവിശേഷങ്ങള്‍, ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇതിനോടകം ചര്‍ച്ചയായി. ഇപ്പോഴിതാ 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി.

ടൈറ്റില്‍ കഥാപാത്രമായ ജോമനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുക. കാതറിന്‍ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായ സന്തോഷത്തില്‍ ദുല്‍ഖര്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

കഥാപാത്രങ്ങള്‍

അനുപമ പരമേശ്വരന്‍ കൂടാതെ ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടാകും. എന്നാല്‍ അതാരണെന്ന് നിശ്ചയിച്ചിട്ടില്ല. മുകേഷ്, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണാ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

തിരക്കഥ

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

English summary
Jomonte Suviseshangal first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam