»   » 'ജോമോന്റെ സുവിശേഷങ്ങള്‍' ഒരു സ്‌പെഷ്യല്‍ ചിത്രമായിരിക്കും, രഹസ്യം പുറത്തായി!

'ജോമോന്റെ സുവിശേഷങ്ങള്‍' ഒരു സ്‌പെഷ്യല്‍ ചിത്രമായിരിക്കും, രഹസ്യം പുറത്തായി!

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനിയിക്കുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. ക്രിസ്തുമസിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

എന്നാല്‍ ജോമോന്റെ സുവിശേഷങ്ങള്‍ ഒരു സ്‌പെഷ്യല്‍ ചിത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യന്‍ അന്തിക്കാടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ പതിവ് ചേരുവകള്‍ ഇല്ലാതെ ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍ കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്.


സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ എല്ലാ ചിത്രങ്ങളിലുമുള്ള സാമ്യത അടുത്തിടെ ചര്‍ച്ചയായിരുന്നു. നടന്‍ സലിം കുമാറും ഇക്കാര്യം അടുത്തിടെ പറഞ്ഞിരുന്നു.


തിരക്കഥ

ഇക്ബാല്‍ കുറ്റിപ്പുറമാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


നായികമാര്‍

അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

മുകേഷ്, ഇന്നസെന്റ്, മനോബാല, വിനു മോഹന്‍, മുത്തുമണി, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, ഇന്ദു തമ്പി, രസ്‌ന പവിത്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മാണം

ഫുള്‍മൂണ്‍ സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്.ദുല്‍ഖറിന്റെ ഫോട്ടോസിനായി

English summary
Jomonte Suviseshangal Is Not A Usual Sathyan Anthikad Film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam