ഏറ്റവും ഉയര്‍ന്ന കളക്ഷന്‍, ജോമോന്‍ ആറ് ദിവസംകൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടിയത്!
ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍
ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതകൊണ്ട് തന്നെ തുടക്കം മുതല്‍ ജോമോന്‍ പ്രേക്ഷക ശ്രദ്ധ നേടി.
മാത്രവുമല്ല, ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം സീനിയര്‍ നടന്മാരായിരുന്നു. മുകേഷ്, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ചിത്രം ആറ് ദിവസംകൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്.

ഇനീഷ്യല്‍ കളക്ഷന്‍
2.71 കോടിയാണ് റിലീസ് ചെയ്ത ദിവസം ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

മൊത്തം കളക്ഷന്‍
റിലീസ് ചെയ്ത് ഏഴ് ദിവസംകൊണ്ട് 9.23 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തിലെ 147 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ കളക്ഷന്‍ ഉയരാന്‍ കാരണം.

ആദ്യ ദിവസം-കൊച്ചി മള്‍ട്ടിപ്ലക്‌സ്
റിലീസ് ചെയ്ത ആദ്യ ദിവസം 17.63 ലക്ഷമാണ് ബോക്‌സോഫീസില്‍ നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്.

നാല് ദിവസം-കൊച്ചിമള്‍ട്ടിപ്ലക്‌സ്
നാല് ദിവസംകൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി 57 ലക്ഷം രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

ആറ് ദിവസം-കൊച്ചയില്‍
ആറ് ദിവസംകൊണ്ട് 64.65 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ബോക്‌സോഫീസില്‍ നേടിയത്.


Click it and Unblock the Notifications











