»   » അമല്‍ നീരദ് ചിത്രം 2017ലേക്ക്, ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തും!

അമല്‍ നീരദ് ചിത്രം 2017ലേക്ക്, ജോമോന്റെ സുവിശേഷങ്ങള്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തും!

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ചിത്രം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും. എന്നാല്‍ മുമ്പേ പ്രഖ്യാപിച്ച അമല്‍ നീരദ്-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഇനിയും വൈകും. 2017ലേക്കാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്.

സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജോമോനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കും. കാതറിന്‍ എന്നാണ് അനുപമ പരമേശ്വരന്റെ കഥാപാത്രത്തിന്റെ പേര്.

dulquersalman

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. മുകേഷ്, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

അതേസമയം അമല്‍ നീരദ് ചിത്രം വൈകുന്നതിന്റെ കാരണം ദുല്‍ഖറിന്റെ തിരക്ക് മാത്രമല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പാലയിലെ ചിത്രീകരണത്തിന് ശേഷമുള്ള ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ വിദേശ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

അമല്‍ നീരദിന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണിതെന്നും കേള്‍ക്കുന്നുണ്ട്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളിധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

English summary
Jomonte Suviseshangal released on December.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam