»   » ജോമോന്റെ സുവിശേഷങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

ജോമോന്റെ സുവിശേഷങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

Posted By: Sanviya
Subscribe to Filmibeat Malayalam


ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നോക്കി നോക്കി നോക്കി നിന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്.

അഭയയും മെറിന്‍ ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാ സാഗറാണ്. റഫീക്ക് അഹമ്മദാണ് ഗാനം രചിച്ചിരിക്കുന്നത്.


jomonte-suvisheshangal

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.


മുകേഷ്, ഐശ്വര്യ രാജേഷ്, മനോബാല, ഇന്നസെന്റ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫുള്‍മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിക്കുന്നത്. വീഡിയോ കാണാം...


English summary
Jomonte Suviseshangal video song out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam