147 തിയേറ്ററുകളില്‍, ജോമോന്റെ സുവിശേഷങ്ങള്‍ ഏഴ് ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്!
കമ്മട്ടിപ്പാടം റിലീസ് ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത്.
കമ്മട്ടിപ്പാടം റിലീസ് ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ പേരില്‍ ആദ്യ ദിവസം തന്നെ നെഗറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ചിരുന്നു. എങ്കിലും റിലീസ് ചെയ്ത് പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ദിവസം 2.76 കോടിയായിരുന്നു ജോമോന്‍ ബോക്‌സോഫീസില്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം റിലീസ് ചെയ്ത മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ 3.9 കോടി കളക്ട് ചെയ്തിരുന്നു. ഇപ്പോഴിതാ 147 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഏഴ് ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് അറിയാന്‍. തുടര്‍ന്ന് വായിക്കൂ...

147 തിയേറ്ററുകളില്‍ 7 ദിവസം
കേരളത്തിലെ 147 തിയേറ്ററുകളിലാണ് ജോമോന്റെ സുവിശേഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏഴ് ദിവസംകൊണ്ട് 9.23 കോടി ബോക്‌സോഫീസില്‍ നേടി. അവധി ദിവസമായ വ്യാഴാഴ്ച ബോക്‌സോഫീസില്‍ അപ്രതീക്ഷിത കളക്ഷന്‍ നേടി.

നാല് ദിവസം-കളക്ഷന്‍
ആറ് കോടിയാണ് ചിത്രം നാല് ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. അതേ സമയം മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മൂന്ന് ദിവസംകൊണ്ട് എട്ട് കോടി 65 ലക്ഷം രൂപ ബോക്‌സോഫീസില്‍ നേടി. പക്ഷേ കേരളത്തിലെ 337 തിയേറ്ററുകളിലാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശിപ്പിച്ചത്.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍
നാല് ദിവസംകൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി 57 ലക്ഷം രൂപ നേടിയിരുന്നു.

ജോമോന്റെ സുവിശേഷങ്ങള്‍
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുപമ പരമേശ്വരനാണ് നായിക. മുകേഷ്, ഇന്നസെന്റ് എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിര്‍മ്മാണം
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ജോമോന്റെ സുവിശേഷങ്ങള്‍ നിര്‍മ്മിച്ചത്.


Click it and Unblock the Notifications











