twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്‌സോഫീസില്‍ പത്ത് കോടി മുട്ടിയ്ക്കാന്‍ ബുദ്ധിമുട്ടുമെന്ന് പറഞ്ഞവര്‍ അറിഞ്ഞോ?

    ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

    By Sanviya
    |

    ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രം പത്ത് കോടി നേടാനുള്ള സാധ്യത പോലും ഇല്ലെന്ന് ചിലര്‍ പറഞ്ഞു.

    ഇപ്പോഴിതാ റിലീസ് ചെയ്ത് 26 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ മലയാള ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ ഞെട്ടിക്കുന്ന കളക്ഷനാണ് ബോക്‌സോഫീസില്‍ നേടിയത്.

     മുപ്പത് കോടി

    മുപ്പത് കോടി

    ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജോമോന്റെ സുവിശേഷങ്ങള്‍ 30 കോടി ബോക്‌സോഫീസില്‍ നേടി. റിലീസ് ചെയ്ത് 26 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ജോമോന്റെ സുവിശേഷങ്ങള്‍ ബോക്‌സോഫീസില്‍ 30 കോടി നേടിയത്. ഇന്ത്യയ്ക്കകത്തും പുറത്ത് നിന്നും ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

    മിഡില്‍ ഈസ്റ്റില്‍

    മിഡില്‍ ഈസ്റ്റില്‍

    മിഡില്‍ ഈസ്റ്റില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയ്ക്കും മികച്ച പ്രതികരണമായിരുന്നു. മുപ്പത് കോടിയോളം ചിത്രം ബോക്‌സോഫീസില്‍ നേടിയിരുന്നു.

     കേരളത്തില്‍ 20 കോടിയിലേക്ക്

    കേരളത്തില്‍ 20 കോടിയിലേക്ക്

    അതേ സമയം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ജോമോന്റെ സുവിശേഷങ്ങള്‍ 19.2 കോടി ബോക്‌സോഫീസില്‍ നേടി. ഉടന്‍ തന്നെ ചിത്രം 20 കോടി ബോക്‌സോഫീസില്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍

     ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട്

    ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട്

    ഇത് ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.72 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

    English summary
    Jomonte Suvisheshangal Box Office: Enters The 30 Crore Club!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X