»   » ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തിയറ്ററുകളിലേക്ക്!

ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തിയറ്ററുകളിലേക്ക്!

By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ രണ്ട് ചിത്രങ്ങള്‍ ഉടന്‍ റിലീസിന്. ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 10നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 26നും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

ഡിസംബറില്‍ ചിത്രങ്ങള്‍ റിലീസിനെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമാക്കാരുടെ സമരത്തെ തുടര്‍ന്ന് ചിത്രങ്ങളുടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഫെഡറേഷനില്‍ അംഗമല്ലാത്ത തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനിച്ചിരിക്കുന്നത്.

jomonte-suviseshangal-munthirivallikal-thalirkkumbol

ഇന്ന് വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്തതോടെയാണ് സമരത്തെ പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചത്. ഫെഡറേഷന്‍ അംഗങ്ങളായ 12 തിയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്തത്.

എസ്ര, ഫുക്രി തുടങ്ങിയ ചിത്രങ്ങളാണ് സിനിമാക്കാരുടെ സമരം കാരണം റിലീസ് നീട്ടി വച്ച മറ്റ് ചിത്രങ്ങള്‍.

English summary
Jomonte Suvisheshangal And Munthiri Vallikal Thalirkumbol To Hit The Theatres.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam