For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ചടക്കവും സമര്‍പ്പണവും എന്താണെന്ന് പഠിച്ചു!! പുതിയ തീരുമാനങ്ങളെ കുറിച്ച് ജോസഫിലെ നായിക...

  |

  പോയ വർഷം( 2018) സിനിമയെ സംബന്ധിച്ചടത്തോളം ഒരു മികച്ച വർഷമായിരുന്നു. ഒരുപാട് മികച്ച ചിത്രങ്ങളേയും മികച്ച പുതുമുഖ താരങ്ങളേയും അണിയറ പ്രവർത്തകരേയും ലഭിച്ചു. നവാഗതരായ സംവിധായകർക്കും പുതുമുഖം താരങ്ങൾക്കും ഹൈപ്പ് വൽകിയ വർഷമായിരുന്നു ഇത്. അതിനുദാഹരണമാണ് സൂപ്പർ താരങ്ങളില്ലാത്ത ചെറിയ സിനിമകളുടെ വൻ വിജയം.

  ലൈംഗികത അശുദ്ധിയല്ല!! കന്യകാത്വം ഭർത്താവിനുളള സമ്മാനവുമല്ല... ഇത് നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടതില്ല, തുറന്നടിച്ച് നടി...

  എം പദ്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ജോസഫ്. നവംബർ 16 ഓടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 2018 കണ്ട ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ് എന്നാണ് പ്രേക്ഷക-നിരൂപക അഭിപ്രായം. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചവട് വെച്ച് താരമാണ് മാധുരി. അഭിന്ദങ്ങൾക്കൊപ്പം വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകതുന്നത് താരത്തിന്റെ 2019 നെ കുറിച്ചുളള പ്രതീക്ഷകളെ കുറിച്ചാണ്.

  ഹർത്താൽ ദിനത്തിൽ സൗബിന്റെ കൈവിട്ട കളി!! താരം ചെയ്തത് എന്താണെന്ന് അറിയാമോ, വീഡിയോ കാണൂ

   2018 ഇങ്ങനെയായിരുന്നു

  2018 ഇങ്ങനെയായിരുന്നു

  2019 നെ കുറിച്ചുളള പ്രതീക്ഷ പങ്കുവെയ്ക്കുമ്പോൾ പിന്നിട്ടു പോയ 2018ലെ അനുഭവങ്ങളെ കുറിച്ചും താരം പങ്കുവെയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ വെലഇപ്പെടുത്തൽ. 2018 മാധുരിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിൽ തന്റേതായ പേര് എടുക്കാൻ താരത്തിന് കഴി‍ഞ്ഞു. അധികം മലയാള പുതുമുഖ താരങ്ങൾക്ക് ലഭിക്കാത്ത ഭാഗ്യമാണിത്.

   അച്ചടക്കവും സമർപ്പണവും

  അച്ചടക്കവും സമർപ്പണവും

  അച്ചടക്കവും സമർപ്പണവും എന്തെന്ന് മനസ്സിലാക്കി വർഷമായിരുന്നു 2018. തന്നെ സംബന്ധിച്ചടത്തോളം വലിയ മാറ്റങ്ങളിലൂടെയാണ് ഈ വർഷം കടന്നു പോയത്. നെഞ്ചിടുപ്പോടെയായിരുന്നു തുടക്കവും ഒടുക്കവുമെങ്കിലും വളരെ മെച്ചപ്പെട്ട വർഷമായിരുന്നു 2018 എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. തന്നെ ശക്തയും പക്വതയുമായുള്ള പെൺകുട്ടിയാക്കുന്നതിൽ ഈ വർഷം വലിയ പങ്കാണ് വഹിച്ചതെന്നും. തനിയ്ക്കൊപ്പം നിന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താരം നന്ദിയും അറിയിക്കുന്നുണ്ട്.

   ഒമ്പത് കിലോ കുറച്ചു

  ഒമ്പത് കിലോ കുറച്ചു

  പൂർ‌ണ്ണതയല്ല മറിച്ച് പുരോഗതിയാണ് വേണ്ടതെന്ന് മനസ്സിലാക്കിയ വർഷമായിരുന്നുഅത്. കഷ്ടപ്പെട്ട് 9 കിലോ ഭാരം കുറച്ചു. എന്താണ് അച്ചടക്കമെന്നും സമർപ്പണമെന്നും പഠിച്ചെന്നും മാധുരി പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം വിമർശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ഒരുപാട് വിമർശനങ്ങളാണ് നടിയെ തേടി എത്തിയത്. എന്നാൽ ഉയർന്നു വന്ന വിമർശനങ്ങൾക്കെതിരെ ചുട്ട മറുപടിയും താരം നൽകിയിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

   ഹോട്ട് ഫോട്ടോ ഷൂട്ട്

  ഹോട്ട് ഫോട്ടോ ഷൂട്ട്

  ജോസഫ് എന്ന ചിത്രത്തിനു ശേഷം മാധുരിയ്ക്ക് ആരാധകരുടെ എണ്ണം കൂടുകയാണ്. ഗ്ലാമറസ്സായുള്ള ഫോട്ടോ ഷൂട്ട് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നല്ലതിനെക്കാലും വിമർശിതക്കുന്നവരുടെ എണ്ണമായിരുന്നു കൂടുതൽ. തന്റെ വസ്ത്രധാരണത്തിൽ വിമർശിച്ച വ്യക്തിയ്ക്ക് തക്ക മറുപടിയും താരം നൽകിയിരുന്നു.

  പുരുഷന് നെഞ്ച് കാണിക്കമെങ്കിൽ സ്ത്രീയ്ക്ക് എന്ത് കൊണ്ട് കഴിയില്ല

  പുരുഷന് നെഞ്ച് കാണിക്കമെങ്കിൽ സ്ത്രീയ്ക്ക് എന്ത് കൊണ്ട് കഴിയില്ല

  ഒരു പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.' മാധുരി പറഞ്ഞു.

  English summary
  joseph actress madhuri says about 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X