ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊളി ദിവസമാണിത്! ജോസഫിന്റെ വിജയാഘോഷത്തില്‍ ജോജു!
ജോജു ജോര്‍ജ്ജ് എന്ന നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ജോസഫ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കിയിരുന്നത്
ജോജുവിനൊപ്പം സംവിധായകന്‍ എം പദ്മകുമാറിനും വഴിത്തിരിവായി മാറിയിരുന്നു ജോസഫ്. അടുത്തിടെയായിരുന്നു ജോസഫിന്റെ നൂറാം ദിന വിജയാഘോഷം അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നത്. കൊച്ചിയില്‍ ചെറിയ രീതിയില്‍ നടന്ന പരിപാടിയില്‍ ജോജുവിനും പദ്മകുമാറിനുമൊപ്പം ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീഞ്ജരായ രഞ്ജിന്‍ രാജ്, അനില്‍ ജോണ്‍സണ്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

നൂറാം ദിനം തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണെന്നാണ് ജോജു പറഞ്ഞത്. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മൂന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുളള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പൊളി ദിവസമാണ്.ജോജു ജോര്‍ജ്ജ് പറഞ്ഞു.


Click it and Unblock the Notifications