ആരാധകരെന്ന് പറയപ്പെടുന്നവരുടെ വിമര്‍ശനം ഭയന്ന് ചിത്രം എഡിറ്റ് ചെയ്യണ്ടി വരുമ്പോള്‍, ജോസഫ് നായികയുടെ പോസ്റ്റ്
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മാധുരി. ത്രില്ലര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്‌റെ നായികമാരില്‍ ഒരാളായാണ് നടി അഭിനയിച്ചത്. ജോസഫില്‍ മാധുരി അവതരിപ്പിച്ച ലിസാമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു അവതരിപ്പിച്ച ജോസഫിന്റെ മുന്‍ കാമുകിയായിട്ടാണ് നടി എത്തിയത്. ജോസഫിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. മാധുരിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. മുന്‍പ് ഒരു ബിക്കിനി ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ നേരിടേണ്ടി വന്ന താരം കൂടിയാണ് മാധുരി. എന്നാല്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് നടി തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.
അതേസമയം ജോസഫ് നായികയുടെതായി വന്ന പുതിയ പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ എഡിറ്റ് ചെയ്ത തന്‌റെ ഒരു ഗ്ലാമറസ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മാധുരി എത്തിയത്. ഇതിന് നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. ആരാധകരെന്ന് പറയപ്പെടുന്ന ആളുകള്‍ നടത്തുന്ന വിമര്‍ശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് പറഞ്ഞാണ് മാധുരി എത്തിയത്. നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍. ഫനടിസിസം എന്നത് ഫാന്‍സ് ക്രിട്ടിസത്തിന്റെ ഷോര്‍ട്ട് ഫോമാണോ. തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മാധുരി കുറിച്ചു.
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications