ജോജുവിന്റെ ജോസഫ് തിയ്യേറ്ററുകളില്‍ മുന്നേറുന്നു! ശ്രദ്ധേയമായി ചിത്രത്തിലെ പുതിയ ഗാനം! വീഡിയോ കാണാം
ജോജു ജോര്‍ജ്ജ് നായക വേഷത്തിലെത്തിയ പുതിയ ചിത്രം ജോസഫ് തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെയാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജോജു എത്തുന്നത്.
ഒരു പോലീസുകാരന് ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിലെ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരന്നു, വിജയ് യേശുദാസാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.

ഡ്രീം ഷോട്ട്‌സ് സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോജുവിനൊപ്പം സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്,അനില്‍ മുരളി,സാദിഖ്,ഷൈജു ശ്രീധര്‍,സിനില്‍ സൈനുദ്ദീന്‍,മാളവിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മാന്‍ വിത്ത് സ്‌കെയര്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ഷാഹി കബീറാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. കിഴക്കന്‍ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications