ജോഷ് ക്രിയേറ്റര്‍മാരുടെ സംഗമം ഒക്ടോബര്‍ 9 -ന്; അറിയേണ്ടതെല്ലാം
ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യയില്‍ പ്രചാരം നേടിയ ഡെയ്‌ലിഹണ്ടിന്റെ ജോഷ് ആപ്പ് ഹ്രസ്വ വീഡിയോ രംഗത്ത് പുതുവിപ്ലവം കുറിച്ചുകൊണ്ട് യാത്ര തുടരുകയാണ്. വൈവിധ്യമാര്‍ന്ന രസക്കൂട്ടുകളാണ് ജോഷിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന നിരവധി ചലഞ്ചുകളും പ്രത്യേക പരിപാടികളും ജോഷ് ആപ്പില്‍ പതിവായി കാണാം. ഇക്കൂട്ടത്തില്‍ ജോഷ് അവതരിപ്പിച്ച 'ലൈറ്റ്‌സ് ക്യാമറ ജോഷ്' (#LightsCameraJosh) ക്യാംപയിന്‍ ഡിജിറ്റല്‍ ലോകത്ത് വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.

വിവിധ മേഖലകളിലുള്ള ക്രിയേറ്റര്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ലൈറ്റ്‌സ് ക്യാമറ ജോഷ് ക്യാംപയിനിലൂടെ ജോഷ് ശ്രമിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഹൈദരാബാദില്‍ വെച്ച് തെലുഗു ഭാഷയിലെ കണ്‍ടന്റ് ക്രിയേറ്റര്‍മാരുടെ സംഗമം ജോഷ് നടത്തിയിരുന്നു. ഇപ്പോള്‍ ഹിന്ദി ഭാഷയിലെ 500 കണ്‍ടന്റ് ക്രിയേറ്റര്‍മാരെ ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ജോഷ് ആപ്പ്. ജോഷ് ആപ്പിലെ മുന്‍നിര ഇന്‍ഫ്‌ളുവന്‍സര്‍മാരും പരിപാടിയുടെ ഭാഗമാകും. ലൈറ്റ്‌സ് ക്യാമറ ജോഷിന്റെ ഗുരുഗ്രാം അധ്യായത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്ന ജോഷ് ക്രിയേറ്റര്‍മാര്‍ക്ക് പറയുന്നതെന്തെന്ന് ചുവടെ കാണാം.
അബു രാജേഷ് കുമാര്‍
https://share.myjosh.in/profile/d9128e86-26f1-4078-b
'ഹിന്ദി മീറ്റപ്പില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് ഞാനിപ്പോള്‍. ജോഷുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്. ജോഷ് ടീമിനെയും മറ്റു കണ്‍ടന്റ് ക്രിയേറ്റര്‍മാരെയും കാണാന്‍ സാധിക്കുമെന്നതില്‍ അതിയായ സന്തോഷമുണ്ട്'.
നേഹ ഗൂലിയ
https://share.myjosh.in/profile/b6d8dfb2-bd3f-4cd7-ba01-a3a3cb4fb6fa
'നടക്കാനിരിക്കുന്ന ഓഫ്‌ലൈനില്‍ മീറ്റപ്പില്‍ പങ്കെടുക്കാന്‍ കാത്തുനില്‍ക്കുകയാണ് ഞാന്‍. ഛണ്ഡീഗഢാണ് എന്റെ സ്വദേശം. ഇവിടെ നിന്നും ഗുരുഗ്രാമിലേക്ക് പ്രത്യേക യാത്രാസൗകര്യം ജോഷ് ആപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ ജോഷ് ആപ്പ് കാണിക്കുന്ന കരുതലിന്റെ ഒരു ഉദ്ദാഹരണമാണിത്'.
ഷനായ ഐനാനി
https://share.myjosh.in/profile/1ce0ee2e-5713-4608-a806-b15a26d4335a
'ചൈനയിലെ ഒരു ചൈല്‍ഡ് മോഡലായിരുന്നു ഞാന്‍. കോവിഡിന്റെ കാലത്ത് ഇന്ത്യയിലെത്തി. എവിടെ നിന്ന് തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഈ സമയത്താണ് ഞാന്‍ ജോഷ് ആപ്പ് കണ്ടത്. അതിവേഗംതന്നെ ജോഷ് ആപ്പ് എന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ജോഷ് കുടുംബം എന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഹിന്ദി മീറ്റപ്പില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് ഞാന്‍'.
ദീപ്തി ശര്‍മ
https://share.myjosh.in/profile/e14cdf22-31bb-49e7-a9c0-498bd8905589
'ജോഷ് ടീം വളരെയധികം പിന്തുണയ്ക്കുന്നുണ്ട്. ചെറിയ കാലംകൊണ്ടുതന്നെ എന്റെ കണ്‍ടന്റുകള്‍ ധാരാളമായി അവര്‍ പ്രമോട്ട് ചെയ്തു. ഇതോടെ 2.5 മില്യണ്‍ ഫാന്‍സ് എന്ന മാര്‍ക്കും അതിവേഗം ഞാന്‍ മറികടന്നു. ഫ്‌ളിപ്പ്കാര്‍ട്ട്, ഏഷ്യന്‍ പെയിന്റ്‌സ്, ബിഗ് ബോസ്, ആള്‍ട്ട് ബലാജി തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുമായി സഹകരിക്കാനും ഇതിലൂടെ എനിക്ക് സാധിച്ചു. ഇപ്പോള്‍ ലൈറ്റ്‌സ് ക്യാമറ ജോഷ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. അവിടെ മറ്റു ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് ഒരുപാട് വീഡിയോ ഞാന്‍ പുറത്തിറക്കും'.
ലോവ്‌ലേഷ് ഖനേജ
https://share.myjosh.in/profile/e26403c4-0078-4596-80c0-f2d03ea8124d
'ക്രിയേറ്റര്‍മാരുടെ സംഗമം സംഘടിപ്പിക്കുന്നതിന് ജോഷ് ടീമിന് പ്രത്യേക നന്ദി അറിയിക്കുന്നു. ക്രിയേറ്റര്‍ എന്ന നിലയില്‍ ഇത്തരം കൂടിച്ചേരലുകള്‍ ക്രിയാത്മകത ഉണര്‍ത്തും, വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും'.
ദീപക് യാദവ്
https://share.myjosh.in/profile/69ae59b9-2539-4374-80a2-997827e6cee8
'ഒക്ടോബര്‍ 9 -ന് നടക്കാനിരിക്കുന്ന മീറ്റപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. മറ്റു ക്രിയേറ്റര്‍മാരെ കാണാനും അവരുടെ അനുഭവങ്ങള്‍ അറിയാനും ഞാന്‍ കാത്തുനില്‍ക്കുന്നു'.
പ്രിയങ്ക
https://share.myjosh.in/profile/372642ba-17d6-4c55-82dc-a6c8f4d7285a
'സ്റ്റാര്‍ ക്രിയേറ്റര്‍മാരെ കാണാന്‍ അവസരം ലഭിക്കുമെന്നതാണ് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയുടെ പ്രധാന ഹൈലൈറ്റ്. അവരുടെ അനുഭവങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ പഠന അധ്യായങ്ങളാകും. ഒപ്പം ക്രിയേറ്റര്‍മാരുടെ സംഗമം വിനോദത്തിന്റെ പുതിയ വാതിലുകളായിരിക്കും തുറന്നുനല്‍കുക. എന്തായാലും ഈ അവസരം ഒരുക്കുന്നതിന് ജോഷ് ടീമിന് പറഞ്ഞറയിക്കാന്‍ കഴിയാത്തത്രയും നന്ദി രേഖപ്പെടുത്തുന്നു'.
ജിയ
https://share.myjosh.in/profile/962f0055-74f5-4280-9841-922fd9356dca
'ജോഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലൈറ്റ്‌സ് ക്യാമറ ജോഷില്‍ പങ്കെടുക്കാന്‍ അക്ഷമയോടെ കാത്തുനില്‍ക്കുകയാണ് ഞാന്‍'.
റീന കെ
https://share.myjosh.in/profile/e3e327e3-341d-4984-b851-9cabab0e15b7?u=0xa48817485dd7aed1
'അമ്മ, കുടുംബിനി എന്നീ ചട്ടക്കൂടില്‍ നിന്നും പുറത്തുകടന്ന് കഴിവുകള്‍ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് ജോഷ് എനിക്ക് തുറന്നുതന്നത്. ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയും, ജോഷിലെ കണ്‍ടന്റ് ക്രിയേറ്ററാണെന്ന്. ഇക്കാലമത്രയും നല്‍കിയ കരുതലിനും പിന്തുണയ്ക്കും ജോഷിന് നന്ദി അറിയിക്കുന്നു'.
ആര്‍വിക ഗുപ്ത
https://share.myjosh.in/profile/a672586f-6636-4b6e-b2d1-8c0436cc480c
'ലൈറ്റ്‌സ് ക്യാമറ ജോഷില്‍ പങ്കെടുക്കാനായി വിമാനയാത്രാ ടിക്കറ്റ് വരെ ജോഷ് ടീം എനിക്ക് ബുക്ക് ചെയ്തുതന്നു. എന്റെ യാത്ര സുഖകരമായിരിക്കുമെന്ന് അവര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നടക്കാനിരിക്കുന്ന സംഗമത്തിലേക്ക് ഉറ്റുനോക്കുകയാണ് ഞാന്‍. ഒരുപാട് ക്രിയേറ്റര്‍മാരെ അവിടെ കാണാന്‍ കഴിയും. ക്രിയേറ്റര്‍മാരുടെ വലിയ സംഗമത്തിന് വേദിയൊരുക്കുന്ന ജോഷിന് ഞാന്‍ നന്ദി അറിയിക്കുന്നു'.
തരണ്‍ജിത്ത് സിങ്
https://share.myjosh.in/profile/1b78076a-456e-4039-a253-f534f398d29e
'പ്രിയ ക്രിയേറ്റര്‍മാരെ സംഗമത്തില്‍ കാണാന്‍ കഴിയുമെന്നതാണ് വലിയ സന്തോഷം. പരിപാടിയില്‍ പങ്കെടുക്കാന്‍ അക്ഷമയോടെ കാത്തുനില്‍ക്കുകയാണ് ഞാന്‍'.
Recommended Video
ഹൈദരാബാദ് പതിപ്പിന് ശേഷം നടക്കാനിരിക്കുന്ന ലൈറ്റ്‌സ് ക്യാമറ ജോഷ് സംഗമം ഒക്ടോബര്‍ 9 -നാണ് നിശ്ചയിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ റിവേറിയ എഫ്എന്‍പി ഗാര്‍ഡന്‍സാണ് സംഗമത്തിനുള്ള വേദി.


Click it and Unblock the Notifications











