For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോഷിന് ഒരു വയസ്സ്! 'ഏക് നമ്പര്‍' ചലഞ്ചിലൂടെ ജയിക്കാം 50,000 രൂപ വരെ; അറിയേണ്ടതെല്ലാം

  |

  ഇന്ത്യയില്‍ പ്രചാരമേറിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഡെയ്‌ലിഹണ്ടിന്റെ ജോഷ് ആപ്പ്. ചുരുങ്ങിയ സമയംകൊണ്ടാണ് ജോഷ് സോഷ്യല്‍ മീഡിയ കയ്യടക്കിയത്. ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന ജോഷ് ആപ്പ് വൈവിധ്യവും രസകരവുമായ ക്യാംപയിനുകളുമായി കളംനിറയുന്നത് പതിവാണ്.

  നേരത്തെ, കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് പിന്തുണയര്‍പ്പിച്ച് ജോഷ് അവതരിപ്പിച്ച 'ബ്ലൂ വാരിയര്‍' ക്യാംപയിന്‍ ഡിജിറ്റല്‍ ലോകത്ത് ചെലുത്തിയ സ്വാധീനം ചില്ലറയല്ല. നിരവധി വമ്പന്‍ ബ്രാന്‍ഡുകളും സെലിബ്രിറ്റികളുമാണ് 'ബ്ലൂ വാരിയര്‍' ക്യാംപയിന് വേണ്ടി ജോഷിനൊപ്പം കൈകോര്‍ത്തത്.

  തിരിഞ്ഞുനോക്കുമ്പോള്‍ ജോഷ് ആപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ജോഷ് ആപ്പ് ആദ്യമായി കടന്നുവന്നത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ തുടിപ്പായി ജോഷ് മാറിയിരിക്കുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ആഘോഷവേളയില്‍ പുതിയ ചലഞ്ചുമായി ജോഷ് വീണ്ടും രംഗത്തുവരികയാണ്. 'ഏക് നമ്പര്‍' ചലഞ്ചാണ് സംഭവം. ബോളിവുഡ് താരങ്ങളായ സോനു സൂദും മൗനി റോയും 'ഏക് നമ്പര്‍' ചലഞ്ചിന് നേതൃത്വം നല്‍കും.

  Josh App Turns 1 Year; New Ek Number Challenge Trends In Social Media, Win Up To Rs 50,000

  ഡാന്‍സ്, ഫൂഡ്, ഫാഷന്‍, കോമഡി, ഫിറ്റ്‌നസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുതിയ ചലഞ്ചിന്റെ തുടക്കം. ഇന്ത്യയിലെ എട്ടു ഭാഷകളില്‍ 'ഏക് നമ്പര്‍' ചലഞ്ച് അരങ്ങേറും. നിരവധി ഇന്‍ഫ്‌ളുവന്‍സര്‍മാരും ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. ഓരോ വിഭാഗത്തിലും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സംഘം ഒരോ ചലഞ്ച് വീഡിയോ വീതം പോസ്റ്റ് ചെയ്യും. ഓഗസ്റ്റ് 20 മുതല്‍ 26 വരെയാണ് 'ഏക് നമ്പര്‍' ചലഞ്ച് തുടരുക. ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ജോഷിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവ് വീഡിയോയുമായി രംഗപ്രവേശം ചെയ്യും. ഇവര്‍ ആരൊക്കെയെന്ന് ചുവടെ കാണാം.

  ഫിറ്റ്‌നസ് - അദ്‌നാന്‍, ഷഡന്‍, ഫായിസ്, ഫൈസു, ബിജ്‌ലി മുരളി

  കോമഡി - ഒയേ ഇറ്റ്‌സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുഖൈന സുല്‍ത്താന്‍, ഹസ്‌നാന്‍

  ഡാന്‍സ് - ഇഷാന്‍, സനാ സുല്‍ത്താന്‍ ഖാന്‍, പ്രിന്‍സ് ഗുപ്ത, മോഹക് മംഗാനി, ദീപക് തുളസ്യന്‍

  ഫൂഡ് - മധുര, ഫസല്‍, മിന്റ് റെസിപ്പി, ഡിവിന്‍, കരുണ്യ

  ഫാഷന്‍ - ഷഡന്‍, വിശാല്‍ പാണ്ഡെ, കൃഷ് ഗവാലി, ഭാവിന്‍, വൈഷ്ണവ് നായിക്ക്

  കെപിവൈ ബാല, കിങ്‌സ് യുണൈറ്റഡ്-സുരേഷ്, റുഹി സിങ് തുടങ്ങിയ സെലിബ്രിറ്റികളും 'ഏക് നമ്പര്‍' ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. പത്ത് ദിവസം നീളുന്ന ചലഞ്ചിലെ ഏറ്റവും മികച്ച 120 എന്‍ട്രികള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇവരും പങ്കാളികളാകും.

  'ഏക് നമ്പര്‍' ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം?

  ജോഷ് ആപ്പ് മുഖേനയും ഇന്‍സ്റ്റഗ്രാം റീല്‍ മുഖേനയും 'ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഡാന്‍സ്, ഫൂഡ്, ഫാഷന്‍, കോമഡി, ഫിറ്റ്‌നസ് എന്നീ വിഭാഗങ്ങളിലാണ് ചലഞ്ച് നടക്കുന്നത്. ചലഞ്ചില്‍ പങ്കെടുക്കാന്‍ വീഡിയോയില്‍ ചുവടെ നല്‍കിയിരിക്കുന്ന ഹാഷ്ടാഗുകള്‍ നിര്‍ബന്ധമായും നല്‍കണം.

  #EkNumber
  #EkNumberFitnessStar
  #EkNumberComedyStar
  #EkNumberDanceStar
  #EkNumberFoodStar
  #EkNumberFashionStar

  വീഡിയോ എന്‍ട്രികള്‍ രസകരമാക്കാനായി ജോഷ് ഐജി ഫില്‍ട്ടര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

  'ഏക് നമ്പര്‍' ചലഞ്ച് വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!

  ജയിക്കാം വലിയ സമ്മാനങ്ങള്‍!

  നിരവധി സമ്മാനങ്ങളാണ് 'ഏക് നമ്പര്‍' ചലഞ്ചില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത്. 50,000 രൂപ വരെയുള്ള ക്യാഷ് പ്രൈസിന് പുറമെ ജോഷ് ഓള്‍ സ്റ്റാര്‍സ് അംഗത്വവും ജേതാക്കള്‍ക്ക് ലഭിക്കും. മാത്രമല്ല, പ്രമുഖ സെലിബ്രിറ്റികളെ നേരില്‍ കാണാനും അവരില്‍ നിന്നും പരിശീലനം നേടാനുമുള്ള അവസരവും ഏക് നമ്പര്‍ ചലഞ്ച് വിജയികള്‍ക്ക് ജോഷ് ആപ്പ് നല്‍കുന്നുണ്ട്.

  ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതു പ്രമാണിച്ച് പ്രത്യേക മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 'ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി' വീഡിയോ സമൂഹമാധ്യമങ്ങളില്‍ കാര്യമായ ശ്രദ്ധനേടുന്നുണ്ട്. 'ജോഷ് മേം ആജാ' എന്ന ഗാനത്തിന്റെ റാപ്പ് പതിപ്പാണ് പുതിയ വീഡിയോ. ക്ലിന്റണ്‍ സെറേജോയും ബിയാന്‍ക ഗോമസുമാണ് ഈ ഗാനത്തിന് പിന്നില്‍.

  'ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി മിക്‌സ്' കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!

  രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇക്ക ദുബായിയിൽ | Filmibeat Malayalam

  അപ്പോള്‍ ഇനിയും കാത്തുനില്‍ക്കണോ, 'ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കുകയല്ലേ?

  Read more about: india
  English summary
  Josh App Turns 1 Year; New 'Ek Number' Challenge Trends In Social Media, Win Up To Rs 50,000. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X