ജോഷിയുടെ ദിലീപ് ചിത്രം അവതാരം
ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവതാരം. മലയോരഗ്രാമത്തില്‍ ജനിച്ച് കൊച്ചി നഗരത്തിലെത്തുന്ന സാധാരണക്കാരനായ മാധവന്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തമിഴകത്ത് ശ്രദ്ധനേടിക്കഴിഞ്ഞ മലയാളിതാരം ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികാവേഷം ചെയ്യുന്നത്.
ജോയ് മാത്യു, കലാഭാവന്‍ ഷാജോണ്‍, സിദ്ദിഖ്, ഷമ്മി തിലകന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വ്യാസന്‍ ഇടവനക്കാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവാണ്, ഗാനരചന കൈതപ്രം ദാമോധരന്‍ നമ്പൂതിരി.

ഫോര്‍ ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റണ്‍വേ, ലയണ്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ദിലീപ്-ജോഷി ടീമില്‍ നിന്നും പിറന്നവയായിരുന്നു. വീണ്ടും ഇവര്‍ ഒന്നിയ്ക്കുമ്പോല്‍ ജനപ്രിയനായകന്റെ ആരാധകര്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം തന്നെയാണ് പ്രതീക്ഷിയ്ക്കുന്നത്.


Click it and Unblock the Notifications