»   » ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍, മാസ് ആക്ഷനുമായി വയനാടന്‍ തമ്പാന്‍ !!

ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍, മാസ് ആക്ഷനുമായി വയനാടന്‍ തമ്പാന്‍ !!

By: Nihara
Subscribe to Filmibeat Malayalam

100 കോടി ക്ലബില്‍ അംഗമാകുന്ന ചിത്രങ്ങളെക്കുറിച്ച് മലയാളിക്ക് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനാണ് ആദ്യമായി നൂറു കോടി ക്ലബില്‍ ഇടം പിടിച്ച മലയാള സിനിമ. ബോളിവുഡില്‍ മുന്നൂറി കോടി ക്ലബില്‍ വരെ ഇടെപിടിക്കുന്ന ചിത്രങ്ങളാണ് ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ബോളിവുഡിലെ പ്രവര്‍ത്തകര്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും കൂടും.

ലൈലാ ഒാ ലൈലയ്ക്കു ശേഷം ജോഷിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുകയാണ്
വയനാടന്‍ തമ്പാനിലൂടെ. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുംപാടമാണ്. പ്രൊജക്ടിന്‍റെ കാര്യം നിര്‍മ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ദിലീപിന്‍റെ രാമലീലയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം

ദിലീപ് നായകനാവുന്ന രാമലീലയ്ക്ക് ശേഷം ‘വയനാടന്‍ തമ്പാന'ല്ലാതെ മറ്റ് സിനിമകളൊന്നും നിര്‍മ്മാതാവെന്ന നിലയില്‍ ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. രാമലീലയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമ ഇതാവും. ഒരു മാസ് ആക്ഷന്‍ പടമായിരിക്കും. ഉദയ്കൃഷ്ണ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതാണ്.

മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടിയിരുന്നില്ല

പക്ഷേ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഡേറ്റുകളൊന്നും തീരുമാനിച്ചിട്ടില്ല.
ലൈലാ ഓ ലൈലാ പുറത്തിറങ്ങിയത് 2015ലാണ്. ലോക്പാല്‍, റണ്‍ ബേബി റണ്‍ എന്നിവയാണ് നരന് ശേഷം മോഹന്‍ലാലിനെ സോളോ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമകള്‍. ലൈലാ ഓ ലൈലായും ലോക്പാലും പരാജയപ്പെട്ടപ്പോള്‍ റണ്‍ ബേബി റണ്‍ ബോക്‌സ്ഓഫീസില്‍ വിജയിച്ചു.

പേര് മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ

ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ട്വന്റി 20യിലും ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും നായകന്മാരിലൊരാളായിരുന്നു മോഹന്‍ലാല്‍. പുലിമുരുകന്‍ തീയേറ്ററുകളില്‍ 125 കോടി നേടിയതിന് പിന്നാലെ ഉദയ്കൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനൊപ്പം ജോഷി ചിത്രത്തില്‍ ഒന്നിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പേരടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നതെന്ന് മാത്രം.

English summary
Mohanlal joins with joshy.
Please Wait while comments are loading...

Malayalam Photos

Go to : More Photos