»   » ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

കരിയറില്‍ പരാജയം മാത്രം നേരിടുന്ന ഫഹദിന് ഒന്ന് തിരിച്ചു കയറാന്‍ ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായി വളരെ സെലക്ടീവായ നടന്‍ ഏറ്റെടുത്ത പല സിനിമകളും ഉപേക്ഷിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ജോഷിയുടെ ചിത്രത്തില്‍ നിന്നും പിന്മാറിയതായാണ് വാര്‍ത്തകള്‍. ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് സിംഗിള്‍. എന്നാല്‍ നായകന്‍ പിന്മാറിയ സാഹചര്യത്തില്‍ ചിത്രം ഉപേക്ഷിച്ചത്രെ.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് സിംഗിള്‍. ഫഹദ് ഫാസിലിനെയാണ് ചിത്രത്തിലെ നായകനായി തീരുമാനിച്ചത്.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

തന്റെ പതിവ് ത്രില്ലര്‍ ടൈപ്പ് ചിത്രത്തില്‍ നിന്ന് മാറി ഒരു കോമഡി ട്രാക്കില്‍ സിംഗിള്‍ ഒരുക്കാനായിരുന്നു ജോഷിയുടെ തീരുമാനം

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ചിത്രത്തില്‍ ഒരു വൈദികന്റെ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുമെന്നും വാര്‍ത്തകള്‍ വന്നും.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

എന്നാല്‍ ചിത്രം ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഫഹദ് അറിയിച്ചതിനാലാണത്രെ ചിത്രം ഉപേക്ഷിക്കുന്നത്.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ഇന്റസ്ട്രിയില്‍ നിന്ന് ഒരു ദീര്‍ഘ അവധിയെടുക്കുകയാണെന്നും അതിനാല്‍ തനിക്ക് സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് ഫഹദ് അറിയിച്ചത്.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ഫഹദിനെ ലക്ഷ്യമിട്ടാണ് തിരക്കഥ ഒരുക്കിയതെന്നും ഇനി ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരു താരത്തെ വച്ച് ആ സിനിമ വീണ്ടും ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നും ജോഷിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരുന്നത്.

ഫഹദ് പിന്മാറി, ജോഷിയുടെ സിംഗിള്‍ ഉപേക്ഷിച്ചു; നടന്‍ പിന്മാറാന്‍ കാരണം?

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം, അബി വര്‍ഗീസിന്റെ മണ്‍സൂണ്‍ മാംഗോസ് എന്നിവയാണ് ഫഹദിന്റെ ഇനി പുറത്തിനിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. അന്‍വര്‍ റഷീദിന്റെ ഒരു സിനിമയ്ക്ക് മാത്രമാണ് ഫഹദ് അടുത്ത വര്‍ഷം കരാറൊപ്പിട്ടിരിയ്ക്കുന്നത്.

English summary
Fahadh Faasil seems to be on a mission to get his career back on track before he takes up more projects. The actor, who had a lean year in the box office, has apparently dropped out of Joshiy's project titled, Single. A source close to the production says, 'Fahadh informed us that he was taking a long break and would not be able to be part of the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam