മനോഹര പ്രണയകഥയുമായി ജോഷ്വാ തിയേറ്ററുകളിലേക്ക്, റിലീസിങ് തീയതി പുറത്ത്...
കടലിന്റെ പശ്ചാത്തലത്തില്‍, പ്രണയവും സസ്‌പെന്‍സും സമന്വയിപ്പിച്ച് ഒരുക്കിയ ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'ജോഷ്വാ'. ചിത്രം പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 28 ന് ചിത്രം തിയേറ്റർ എത്തുന്നത്. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ചിത്രം സംവദിക്കുന്നു.

മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി പ്രിയങ്ക നായരും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാമഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, തിരുമല രാമചന്ദ്രന്‍, രാജ്‌മോഹന്‍, സാബു വിക്രമാദിത്യന്‍, അഞ്ജുനായര്‍, അലക്‌സ് കോയിപ്പുറത്ത് എന്നിവര്‍ അഭിനയിക്കുന്നു.
ദി എലൈവ് മീഡിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകൻ പീറ്റർ സുന്ദർദാസാണ്. ഛായാഗ്രഹണം - എസ്. ലോവല്‍. ഹരിനാരായണന്റെ വരികൾക്ക് സംഗീത നൽകുന്നത് ഗോപി സുന്ദറണ്. നിരഞ്ജ് സുരേഷ്, ദിവ്യ എസ്. മേനോന്‍, നിത്യ മാമ്മന്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
എഡിറ്റിംഗ് - രതീഷ് മോഹന്‍, ചീഫ് അസ്സോ: ഡയറക്ടര്‍ - എസ്.പി. മഹേഷ്, കല - പുത്തന്‍ചിറ രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം - സൂര്യാശ്രീകുമാര്‍, കോസ്റ്റ്യും ഡിസൈന്‍സ് - ഇന്‍ഫിറ്റ്, ആക്ഷന്‍ - അനില്‍, പ്രൊ: മാനേജര്‍ - സുനില്‍ പനച്ചിമൂട്, സഹസംവിധാനം - വി.എസ്. സജിത്‌ലാല്‍, സംവിധാന സഹായി - വി.എസ്. ടോണ്‍സ്, രഞ്ജിത്ത് രാജേന്ദ്രന്‍, സ്റ്റില്‍സ് - ഷാലു പേയാട്, മാനേജര്‍ - വിപിന്‍ കുമാര്‍, വിതരണം-വൈശാലി ഫിലിംസ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications