മമ്മൂട്ടിയും ദിലീപും മോഹന്‍ലാലും മഞ്ജു വാര്യരും! സൂപ്പര്‍താര ചിത്രങ്ങളുമായി ജോഷി തിരിച്ചെത്തുന്നു!

സിനിമാപ്രേമികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ബിഗ് ബജറ്റ് ചിത്രങ്ങളും ആക്ഷനും സിനിമകളുമൊക്കെ പുറത്തുവന്നതോടെ സാഹസികനായ സംവിധായകനായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയായിരുന്നു. മമ്മൂട്ടിക്കും ദിലീപിനും കരിയറില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ദിലീപ് ചിത്രമായ റണ്‍വേയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സൂപ്പര്‍ താരചിത്രങ്ങളടക്കം നാല് സിനിമകളാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂരാണ്. ലോക്പാല്‍, ലൈല ഓ ലൈല, റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒരുമിക്കുന്ന സിനിമയുടെ അടുത്ത വര്‍ഷത്തില്‍ തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Joshy

ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവവും അടുത്ത വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇത് കൂടാതെ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നായികാപ്രാധാന്യമുള്ള സിനിമയും അദ്ദേഹം ഒരുക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X