ജോഷിയെ സ്വാഗതം ചെയ്ത് മോഹൻലാൽ, ബ്രഹ്മാണ്ഡമായി പൊറിഞ്ചു മറിയം ട്രെയിലർ ലോഞ്ച്
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ശുഭമുഹൂര്‍ത്തം. മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ട്രെയിലര്‍ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി തിരിച്ചെത്തുകയാണ്. അദ്ദേഹത്തിന്റെ സിനിമയായ പൊറിഞ്ചും മറിയം ജോസിന്റെ ട്രെയിലര്‍ ലോഞ്ചിനായി സിനിമാലോകം ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്. എന്നെന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ഹിറ്റ് സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ഇവരും. ലുലു മാളില്‍ നടന്ന പരിപാടിയില്‍ മോഹന്‍ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി ജോഷിയെത്തുന്നത്. ട്വന്റി ട്വന്റിയിലൂടെ മലയാള സിനിമയെ ഒരുമിപ്പിച്ച അദ്ദേഹത്തിന്‍രെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ബ്രഹ്മാണ്ഡമാക്കുകയാണ് താരങ്ങള്‍.

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായാണ് ജോജു എത്തുന്നത്. ആലപ്പാട്ട് മറിയമായി നൈല ഉഷയും വേഷമിട്ടിരിക്കുന്നു. പുത്തന്‍പള്ളി ജോസായാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. ആഗസ്റ്റ് 15നാണ് സിനിമ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടി, ഫഹദ് ഫാസില്‍, ജയറാം, വിനായകന്‍, മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട്, ഷെയ്ന്‍ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ്, ഹണി റോസ്, അപര്‍ണ്ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും ഒരേ സമയം ട്രെയിലര്‍ എത്തുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
പറഞ്ഞത് പോലെ തന്നെ കൃത്യസമയത്ത് താരങ്ങളെല്ലാം ട്രെയിലര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.


Click it and Unblock the Notifications