ബിഗ്ബോസ് ഫൈനലിൽ എത്തണമെങ്കിൽ കൂടെ കിടക്കണം!! വെളിപ്പെടുത്തലുമായി വനിത മാധ്യമപ്രവര്‍ത്തക
ബിഗ്ബോസ് റിയാലിറ്റി ഷോ സംഘാടകർക്കെതിരെ ലൈംഗികാരോപണവുമായി വനിത മാധ്യമപ്രവർത്തക. മാധ്യമ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റിയാലിറ്റി ഷോയുടെ നാല് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാർച്ചിൽ ആരംഭിക്കാൻ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവർത്തകയോട് അപമര്യദയായി പെരുമാറിയത്.

റിയാലിറ്റി ഷോയിൽ നിന്ന് വിളിവന്നതിനു പിന്നാലെ യുവതി സംഘാടകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. മോശമായ പെരുമാറ്റമായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത്. നാല് പേരും യുവതിയോട് മോശമായിട്ടാണ് പെരുമാറിയത്രേ. ഫൈനലിൽ എത്തണമെങ്കിൽ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവർത്തകയോട് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. കൂടാതെ ബോഡി ഷെയിമിനും ഇവർ ഇരയായെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസൺ ആരംഭിക്കുന്നത്.
ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി റിയാലിറ്റി ഷോ നടക്കുന്നുണ്ട്. ആദ്യ സീസൺ മുതൽ തന്നെ നിരവധി പരാതികളാണ് റിയാലിറ്റി ഷോയുടെ പേരിൽ ഉയരുന്നത്. വിവാദങ്ങളും വിമർശനങ്ങളും ബിഗ് ബോസിനെ ചുറ്റിപ്പറ്റി ഉയരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് ബിഗ്ബോസിന് ലഭിക്കുന്നത്.


Click it and Unblock the Notifications











