അയാളും അച്ഛനെ പോലെ ക്രൂരനാണെന്ന് കരുതി! നടി കനകയുടെ ജീവിതത്തില്‍ സംഭവിച്ചതിനെ പറ്റി മാധ്യമ പ്രവര്‍ത്തക
ഗോഡ്ഫാദറിലെ മാലു, വിയറ്റനാം കോളനിയിലെ ഉണ്ണി എന്നിങ്ങനെ നിരവധി ഹിറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് കനക. എണ്‍പതുകളില്‍ മലയാള സിനിമയിലും തമിഴിലുമടക്കം നിറഞ്ഞ് നിന്നിരുന്ന കനക പൊടുന്നനെയാണ് അപ്രത്യക്ഷമാവുന്നത്. അതിനുശേഷം നടിയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെ പറ്റി ആര്‍ക്കും അറിയില്ലായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കനകയുടെ ജീവിതത്തെ പറ്റിയുള്ള കഥകള്‍ പുറത്ത് വരുന്നത്. ഒരിക്കല്‍ നടി കുട്ടി പത്മിനി കനകയെ കാണുകയും അവരുടെ ഫോട്ടോയെടുത്ത് പുറത്ത് വിടുകയും ചെയ്തു. അതിന് ശേഷമാണ് വീണ്ടും കനകയെ കുറിച്ച് ആരാധകര്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ കനകയെ കുറിച്ച് മാധ്യമപ്രവര്‍ത്തക സബിത ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു കാലത്ത് തെന്നിന്ത്യയിസ് നിറഞ്ഞ് നിന്ന ഇതിഹാസ നടി ദേവികയുടെ മകളാണ് കനക. കരകാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിന് ദേവിക വലിയ മടി കാണിച്ചിരുന്നില്ല. അങ്ങനെ താരപുത്രി ആദ്യമായി അഭിനയിച്ച സിനിമ പ്രതീക്ഷിക്കാതെ വലിയ വിജയമായി. ശേഷം കനക തമിഴ്‌നാട്ടിലുടനീളം അറിയപ്പെടുകയും നിരവധി സിനിമാ അവസരങ്ങള്‍ തേടി വരികയും ചെയ്തു.
തമിഴിലെ ആദ്യ ഹിറ്റിനു ശേഷം രജനികാന്ത് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം കനക അഭിനയിച്ചു. തെലുങ്കിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറ്റെടുക്കുകയും നില്‍ക്കാന്‍ സമയമില്ലാതെ ഓടി നടന്നാണ് കനക അഭിനയിച്ചിരുന്നത്. അങ്ങനെ വെള്ളിത്തിരയിലെ മുന്‍നിരയില്‍ നിന്നും ഒരു ഘട്ടത്തില്‍ കനക ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും ആരാധകര്‍ക്ക് ഉറപ്പില്ലായിരുന്നു.
രാജാ അണ്ണാമലൈപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു നടി. ആരെയും കാണാതെയും പുറത്തിറങ്ങാതെയും ജീവിച്ചു. അമ്മ ദേവികയുടെ മരണമാണ് ഇതിന് കാരണമെന്നും അതല്ല വ്യക്തിജീവിതത്തിലെ പ്രണയ പരാജയമാണ് ഇങ്ങനെ ഒതുങ്ങാന്‍ കാരണമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും ഇതിലൊരു വിശദീകരണം കൊടുക്കാന്‍ നടി തയ്യാറായിട്ടില്ല.

ഇതിനിടയിലാണ് നടി കുട്ടി പത്മിനി കനകയെ കാണാന്‍ എത്തുന്നത്. അവരുടെ വീടിനു പുറത്ത് ഏറെ നേരം കാത്തുനിന്ന ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഇരുവരും ചായ കുടിച്ചും കുറേ നേരം സംസാരിച്ചതിന് ശേഷവുമാണ് മടങ്ങി പോയത്. മാത്രമല്ല കനകയെ ചുംബിക്കുന്ന പത്മിനിയുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തു. ഇതോടെയാണ് നടിയെ കുറിച്ചുള്ള കഥകള്‍ വൈറലായത്.
ഇപ്പോഴിതെ മാധ്യമപ്രവര്‍ത്തക സബിത ജോസഫ് ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ച് സംസാരിച്ചിരുന്നു. 'കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്. ഒരിക്കല്‍ കനകയെ അച്ഛന്‍ വളരെ മോശം വാക്കുകളാല്‍ ശകാരിച്ചിരുന്നു. ഷൂട്ടിങ്ങിനു ശേഷം അമ്മ എവിടേക്കും പോകരുതെന്നും അച്ഛന്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ കനക കടുത്ത സമ്മര്‍ദ്ദത്തിലേക്ക് പോയി. അതിന് ശേഷമാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇടയ്ക്ക് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് നടി വീട് വിട്ടിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കനക ആരെയും വിവാഹം കഴിച്ചില്ല. അച്ഛനെപ്പോലെ ക്രൂരന്‍ എന്നൊരു പ്രതിച്ഛായയാണ് കാമുകനില്‍ നിന്നും നടിയ്ക്ക് ലഭിച്ചത്. അതുപോലെ, അമ്മയുടെ മരണശേഷം കനകയുടെ അവസ്ഥ വളരെ മോശമായി പോയെന്നുമാണ്', സബിത വെളിപ്പെടുത്തിയത്.


Click it and Unblock the Notifications