»   » റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിയ്ക്കുന്നത്. മഞ്ജു വാര്യരും റിമ കല്ലിങ്കലും മത്സരിച്ചഭിനയിച്ച ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഒടുവില്‍ അഭിപ്രായം പറഞ്ഞിരിയ്ക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

റാണി പദ്മിനി ഒരു സാദാ മലയാള സിനിമയല്ല. കച്ചവട ലക്ഷ്യം പോയിട്ട്, യാഥാസ്ഥിതികമായ ഒരു മലയാള സിനിമ ഷോട്ട് പോലും ഈ പടത്തില്‍ ഇല്ല. ഇതൊരു ആണ്‍ കരുത്ത് കാണിക്കല്‍ സിനിമയുമല്ല. ഇതൊരു പെണ്‍ കരുത്തിന്റെ സിനിമയാണ്- ജോയ് മാത്യു പറയുന്നു,


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

ഒരു സിനിമയെ പ്രതേകിച്ചു പുകഴുത്തുകയോ ഇകഴ്തുകയോ എന്റെ പണിയല്ല. ഞാന്‍ അഭിനയിച്ച പടങ്ങള്‍ പോലും എനിക്കിഷ്ടമായില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് പോയി കാണാന്‍ പറയാറില്ല. എന്നാല്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ എനിക്ക് ഒരു കാര്യം, (സിനിമയോ സാഹിത്യമോ, ചിത്രമോ, സാമൂഹിക പ്രശനങ്ങളൊ എന്തുമാകട്ടെ) എനിക്കിഷ്ടമുള്ളവരോട് പറയും. അതാണെന്റെ രീതി.അതുകൊണ്ടാണ് 'റാണിപത്മിനിയെ 'കുറിച്ചു പറയുന്നത്- എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് തുടങ്ങുന്നത്


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

ഇതൊരു സാദാ മലയാള സിനിമയല്ല, കച്ചവട ലക്ഷ്യം പോയിട്ട് യാഥാസ്ഥിതികമായ ഒരു മലയാള സിനിമാ ഷോട്ട് പോലും ഈ പടത്തില്‍ ഇല്ല. ഇതൊരു ആണ്‍കരുത്തു കാണിക്കല്‍ സിനിമയുമല്ല. ഇത് പെണ്‍ സൗന്ദര്യത്തിന്റെയും (സൗന്ദര്യ സങ്കല്പം എന്നത് എന്താണെന്നത് ഈ സിനിമ പറയും) കരുത്തിന്റെയും സിനിമയാണു.


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ വിശ്വസനീയമോ അല്ലയോ എന്നുള്ളത് ഒരു പഴഞ്ചന്‍ വാദമായതിനാല്‍ത്തന്നെ നമുക്കത് വിടാം. എല്ലാ കലകളും രസിക്കുവാനുള്ളതാണ് (ആത്യന്തികമായി)പിന്നെയാണ് അത് ചിന്തിക്കാനുള്ളതാണോ, മറക്കാനുള്ളതാണോ എന്ന് നമുക്ക് തോന്നേണ്ടത്. അങ്ങിനെ നോക്കുമ്പോള്‍ 'റാണിപത്മിനി' വേറിട്ട ഒരു ഭാവുകത്വം കൊണ്ടുവരുന്നുണ്ട്


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

സംഗതി സിനിമയാണേലും നമ്മുടെ പെണ്‍കുട്ടികള്‍ കണ്ടു പഠിക്കേണ്ട പല കാര്യങ്ങളുമുണ്ട് ഈ സിനിമയില്‍. ചിറകു ഒതുക്കി വെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ സ്ത്രീകള്‍ ചിറകു വിരുത്തി ഭൂമിക്കു മുകളിലൂടെ പറക്കുന്ന ഒരൊറ്റ ദൃശ്യം മതി 'മലയാളി മങ്ക ' യ്ക്ക് കണ്ടു പഠിക്കാന്‍


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

മഞ്ജുവിനെയാണോ റീമയയെയാണോ നമുക്കിഷ്ടമാവുക എന്ന് ചോദിച്ചാല്‍ നാം കുഴങ്ങും. മധു നീലകണ്ഠന്‍ എന്ന ക്യാമറമാന്‍ കാണിച്ചുകൂട്ടിയ സൌന്ദര്യാത്മക പോക്രിത്തരങ്ങള്‍ക്കു അയാള്‍ക്ക് കിട്ടും (ഹാ ഹാ ). ആഷിഖ്, മലയാളിപെണ്ണുങ്ങളെ (കോഴിക്കോടന്‍ ഭാഷ ) ഹിമാലയ സാനുക്കളിലെത്തിച്ച താങ്കളുടെ പിരാന്താന്‍ ചിന്തകള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.


റാണി പദ്മിനിയെ കുറിച്ച് ജോയ് മാത്യുവിന് പറയാനുള്ളത് കേള്‍ക്കൂ...

അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും 'ഞാന്‍ വെച്ചിട്ടുണ്ട് '(കോഴിക്കൊടാന്‍ സ്‌റ്റൈല്‍ ) എന്നിട്ടും നിങ്ങള്‍ ആണുങ്ങള്‍ ഈ പടം കാണണമെന്ന് ഞാന്‍ പറയില്ല, പക്ഷെ നിങ്ങളുടെ പെണ്‍കുട്ടികള്‍ റാണി പത്മിനി കാണുന്നതു നന്നായിരിക്കും; നിങ്ങള്‍ക്കും അവര്‍ക്കും - എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്


English summary
Joy Mathew about Aashiq Abu's Rani Padmini

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam