ദുല്‍ഖര്‍ സല്‍മാനൊപ്പം ജോയ് മാത്യു! സര്‍പ്രൈസ് പുറത്ത്! പൊളിറ്റിക്കല്‍ ത്രില്ലറുമായി ഇവരെത്തുന്നു!

അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും കാലെടുത്ത് വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതിനിടയിലായിരുന്നു സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് നിര്‍മ്മിക്കുന്നത് താരപുത്രനാണ്. ബോളിവുഡ് ചിത്രമായ സോയ ഫാക്ടറുമായാണ് അദ്ദേഹം ഒടുവിലായി എത്തിയത്. വെഫെയറര്‍ എന്നാണ് നിര്‍മ്മാണക്കമ്പനിക്ക് പേര് നല്‍കിയിട്ടുള്ളത്. ഷംസു സൈബ ചിത്രമായ മണിയറയിലെ അശോകന്‍, അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന, കുറുപ്പ് തുടങ്ങിയ സിനിമകളെല്ലാം നിര്‍മ്മിക്കുന്നത് ദുല്‍ഖറാണ്.

മൂന്ന് സിനിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. നാലാമതായാണ് ജോയ് മാത്യുവിനൊപ്പം താരപുത്രന്‍ എത്തുന്നത്. വിക്രമാദിത്യന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഞാന്‍ തുടങ്ങിയ സിനിമകള്‍ക്കായി ഇരുവരും നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2020 ജനുവരിയില്‍ ചിത്രം ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജോയ് മത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ദുല്‍ഖര്‍ തന്നെയാണ്. പൊളിറ്റിക്കല്‍ ത്രില്ലറുമായാണ് ഇവരെത്തുന്നത്.

Jaoy Mathew

ഷട്ടറിലൂടെയായിരുന്നു ജോയ് മാത്യു സംവിധായകനായി അരങ്ങേറിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി ചിത്രമായ അങ്കിളിന് തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായ കുറുപ്പിലാണ് താരപുത്രന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായാണ് താരം എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X