»   » തോറ്റ് തൊപ്പിയിട്ട് ജോയ് മാത്യു തിരിച്ചെത്തി!!! ഇക്കുറി പൊങ്കാലയല്ല പൂമാലയുമായി സോഷ്യല്‍ മീഡിയ!!!

തോറ്റ് തൊപ്പിയിട്ട് ജോയ് മാത്യു തിരിച്ചെത്തി!!! ഇക്കുറി പൊങ്കാലയല്ല പൂമാലയുമായി സോഷ്യല്‍ മീഡിയ!!!

Posted By:
Subscribe to Filmibeat Malayalam

സാമൂഹിക വിഷയങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരുന്ന ജോയ് മാത്യു ഒരു ദിവസം സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത് സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ തല്‍ക്കാലം വിടപറയുകയാണെന്നും പറഞ്ഞായിരുന്നു. ട്രോളര്‍മാരുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ഫേസ്ബുക്കില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രോളര്‍മാരെ പേടിച്ച് ജോയ് മാത്യു ഓടി രക്ഷപെട്ടു എന്ന വാചകത്തോടെ ഫേസ്ബുക്കിനോട് വിടപറഞ്ഞ ജോയ് മാത്യു ഒടുവില്‍ തോറ്റ് തൊപ്പിയിട്ട് തിരിച്ചെത്തി.

പിന്‍മാറുന്നതായി പ്രഖ്യാപിച്ച് ഓടി രക്ഷപെട്ട ജോയ് മാത്യു 24 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ തിരിച്ചെത്തി. 'ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഞാന്‍ തോറ്റ് തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു' എന്നാരംഭിക്കുന്ന കുറിപ്പോടെയായിരുന്നു തിരിച്ചുവരവ്. എന്തായാലും വിവാദങ്ങളുടെ പോസ്റ്റ് പിടിച്ച് പൊങ്കാലകള്‍ വാരിക്കൂട്ടുന്ന ജോയ് മാത്യുവിന് ഇക്കുറി ലഭിച്ചിരിക്കുന്നത് പൂമാലകളാണ്. തിരിച്ചു വന്ന ജോയ് മാത്യുവിനെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

താന്‍ തോറ്റ് തൊപ്പിയിട്ട് വന്നതിന് പിന്നിലെ കാരണവും തന്റെ പുതിയ പോസ്റ്റില്‍ ജോയ് മാത്യു വെളിപ്പെടുത്തുന്നുണ്ട്. വിമര്‍ശകരും അനുകൂലികളും പ്രതികൂലികളുമായ രണ്ട് ലക്ഷത്തില്‍പ്പരം തമാശക്കാരുടെ പട തന്റെ കൂടെയുണ്ട് അവരെ നിരാശപ്പെടുത്തിയാല്‍ തനിക്ക് ശാപം കിട്ടുമെന്നാണ് ജോയ് മാത്യുവിന്റെ പക്ഷം. പക്ഷെ ഇത് മാത്രമല്ല തന്റെ തിരിച്ചുവരവിന് മറ്റൊരു കാരണമുണ്ടെന്നും ജോയ് മാത്യു.

പൂര്‍വ്വാധികം ശക്തമായി ഫേസ്ബുക്കിലേക്ക് തിരിച്ച് വന്ന ജോയ് മാത്യുവിന്റെ ആദ്യ ഇര ബിജെപി നേതാവ് കുന്ദന്‍ ചന്ദ്രാവത്താണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ചന്ദ്രാവത്ത് ഒരു കോടി രൂപ വിലയിട്ടതാണ് ജോയ് മാത്യുവിനെ പ്രകോപിപ്പിച്ചത്. ചന്ദ്രാവത്തിന് കണക്കറ്റ പരിഹാസവുമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിക്കും. തെറ്റ് കകണ്ടാല്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടും അതെല്ലാം ഞങ്ങളുടെ നാടിന്റെ നന്മയാക്കാണ്. അത് ഞങ്ങളുടെ അവകാശമാണെന്നും ജോയ് മാത്യു പറയുന്നു. അത് കണ്ട് ഒരു കോടി രൂപ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ടെന്നും അദ്ദേഹംം ചന്ദ്രാവത്തിനെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ വിലയിട്ടതാണ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചത്. തനിക്ക് പണത്തിന് അത്രയ്ക്ക് അത്യാവശ്യമാണെങ്കില്‍ ഞങ്ങള്‍ ഒരാള്‍ ഒരു രൂപ വച്ചെടുത്താല്‍ പോലും മൂന്ന് കോടി രൂപ വരും. അത് തനിക്ക് തന്നേക്കാം. തന്നേപ്പോലുള്ളവരുടെ ചികിത്സാ ഫണ്ടിലേക്കാണ് ആ പണമെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോളര്‍മാരെ പേടിച്ചോടിയ ജോയ് മാത്യു തിരിച്ചെത്തിയപ്പോള്‍ ലഭിച്ചത് പൊങ്കാലയല്ല പൂമാലയാണ്. തിരിച്ച് വരവിന് അഭിവാദ്യമര്‍പ്പിച്ചും തിരിച്ചു വരവിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം സരസമായി അവതരിപ്പിക്കുന്ന കമന്റുകളും കൊണ്ട് സജീവമാണ് ജോയ് മാത്യുവിന്റെ പുതിയ പോസ്റ്റ്. കമന്റുകളോട് പ്രതികരിച്ച് വീണ്ടും സജീവമാകുകയാണ് ജോയ് മാത്യു.

ഇരുപത്തിനാലു മണിക്കൂറിൽ
ഞാൻ തോറ്റു തൊപ്പിയിട്ട്‌ തിരിച്ചു വന്നിരിക്കുന്നു
രണ്ടു ലക്ഷത്തിൽപ്പരം പേർ-
അതിൽ വിമർശകരുണ്ട്‌
അനുകൂലികളും
പ്രതികൂലികളുമുണ്ട്‌
തമാശക്കാരുടെ ഒരു പട
തന്നെയുണ്ട്‌
കൂടാതെ
കുറച്ച്‌ സ്നേഹ ഭീഷണിക്കാരും
ഇത്രയും പേരെ
നിരാശപ്പെടുത്തിയാൽ
എനിക്ക്‌ ശാപം
കിട്ടുമത്രെ-
അതിനാൽ ഞാൻ തിരിച്ചുവരുന്നു
തിരിച്ചുവരാൻ മറ്റൊരു കാരണം
കൂടിയുണ്ട്‌
കേരളത്തിന്റെ മുഖ്യമന്ത്രി
പിണറായി വിജയന്റെ തലക്ക്‌
ഒരു വിഡ്ഡി വിലയിട്ടത്‌ വെറും ഒരു കോടി രൂപ !
കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും
തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും
അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു -
ഞങ്ങളുടെ അവകാശവുമാണു
അതൊക്കെക്കണ്ട്‌
ഒരു കോടി രൂപാ സഞ്ചിയിലിട്ട്‌ ഇങ്ങോട്ട്‌ വരണ്ട കുണ്ടാ-
മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി- തനിക്ക്‌
പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ
ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച്‌ എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത്‌ തനിക്ക്‌ തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക്‌ വെളിവില്ലാത്തവരുടെ ചികിൽസാ ഫണ്ടിലേക്ക്‌‌-
തലയിൽ ആൾതാമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത്‌
അറിഞ്ഞതിൽ
നമുക്കാശ്വസിക്കാം-
പിണറായി വിജയൻ ഒരു പാർട്ടിയുടെ നേതാവായിരിക്കാം
അതിലുപരി ഞങ്ങൾ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണു
കുറ്റങ്ങളും
കുറവുകളും കണ്ടേക്കാം
പക്ഷെ
ജനങ്ങളുടെ ഭരണകർത്താവിന്റെ
തലക്ക്‌
വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല
അതുകൊണ്ട്‌ എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌ ,കേരളത്തിലേക്ക്‌ വരേണ്ടതില്ല

English summary
Last day Joy Mathew announce that he is leaving Facebook. But with in 24 hours he come back to Facebook with a new post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam