twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലൻസിയാറിന്റെ കൈത്തോക്ക്!! മോഹൻലാലിന് പകരം പിണറായി ആയിരുന്നെങ്കിൽ വിവരം അറിഞ്ഞേനേ...

    അനീതികൾക്ക് നേരെ ആരുടെ നേർക്കും മട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ

    |

    ഏറെ വിവാദങ്ങൾക്കൊടുവിലയിരുന്നു സംസ്ഥാന പുരസ്കാര ദാനം നടന്നത്. ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധമറിയിച്ച് സിനിമ സാംസ്കാകരിക സമൂഹിക മേഖലയിലെ ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. എന്നാല‍ പ്രതിഷേധങ്ങളും വിമർശനങ്ങളും ആളികത്തിയെങ്കിലും തിരുവനന്തപുരത്ത് നടന്ന പുരസ്കാരംദാനത്തിന്റെ മുഖ്യാകർഷണം ലാലേട്ടൻ തന്നെയായിരുന്നു. കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു അവാർഡ് ദാന ചടങ്ങ്.‌‌‌‌

    നടിമാരെ തള്ളിപ്പറഞ്ഞിട്ടില്ല!! അവർ പോയത് എഎംഎംഎ അംഗീകരിച്ചിട്ട്, ബാബുരാജ് തുറന്ന് പറയുന്നു...നടിമാരെ തള്ളിപ്പറഞ്ഞിട്ടില്ല!! അവർ പോയത് എഎംഎംഎ അംഗീകരിച്ചിട്ട്, ബാബുരാജ് തുറന്ന് പറയുന്നു...

    വിമർശനങ്ങൾക്കും വിമർശിച്ചവർക്കും ഉരുളയ്ക്ക് ഉപ്പേരി എന്ന തരത്തിലുളള മറുപടിയായിരുന്നു അദ്ദേഹം നൽകിയ. പൊതുവേദികളിൽ അധികം കാണാൻ സാധിക്കാത്ത വ്യക്തിയായിരുന്നു ലാലേട്ടൻ. എന്നാൽ ഇക്കുറി തന്റെ സിനിമ ഡയലോഗു പോലെ വെട്ടിക്കെട്ട് ഡയലോഗ് കാച്ചി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ചടങ്ങിൽ മോഹൻലാലിന്റെ പ്രസംഗത്തിനോടൊപ്പം ജനശ്രദ്ധനേടിയ ഒന്നായിരുന്നു അലൻസിയറിന്റെ കൈ തോക്ക്. ഇതിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്തെത്തിയിട്ടുണ്ട്.

    സുരേഷിന് പൊസസീവ്നസ്!! പേളിയ്ക്ക് ഒന്നു അറിയില്ല....അരിസ്റ്റോയെ ലക്ഷ്യംവെച്ച് ആത്മ മിത്രങ്ങൾസുരേഷിന് പൊസസീവ്നസ്!! പേളിയ്ക്ക് ഒന്നു അറിയില്ല....അരിസ്റ്റോയെ ലക്ഷ്യംവെച്ച് ആത്മ മിത്രങ്ങൾ

      അലൻസിയാറിന്റെ തോക്ക് ചൂണ്ടൽ

    അലൻസിയാറിന്റെ തോക്ക് ചൂണ്ടൽ

    എംജി ആറിൻ നിന്നാണ് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ.ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു .വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക് .അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ.വിരൽ പ്രയോഗങ്ങൾ പലതാണ് .അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം

     മോഹൻലാൽ  ചെയ്ത തെറ്റ്

    മോഹൻലാൽ ചെയ്ത തെറ്റ്

    സത്യത്തിൽ മോഹൻലാൽ ചെയ്ത തെറ്റ് എന്താണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.മോഹൻലാലിനെ മുഖ്യ അതിഥിയായി
    പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണംചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത്?. എന്നാൽ വിവരമറിയും. അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നമുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ ?അപ്പോൾ ശരിക്ക് വിവരമറിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

     അനീതിയ്ക്കെതിരെ വിരൽ ചൂണ്ടണം

    അനീതിയ്ക്കെതിരെ വിരൽ ചൂണ്ടണം

    അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണെന്നും ജോയ് മാത്യൂ കുറിച്ചു.

     അലൻസിയാറിന് നേരെ തെറിവിളികൾ‌

    അലൻസിയാറിന് നേരെ തെറിവിളികൾ‌

    പുരസ്കാരം വിതരണം ചടങ്ങിൽ മോഹൻലാൽ സംസാരിക്കവെയായിരുന്നു മുന്നിൽ കൈ തോക്കുപോലെ കാണിച്ച് അവൻസിയാറിന്റെ പ്രകടനം. എന്നാൽ പതുവു പോലെ ലാലേട്ടനു നേരെ വിരൽ ചൂണ്ടിയപ്പോൾ ഫാൻസ് ഒന്നടങ്കം ഇളകുകയായിരുന്നു.അലൻസിയാറിന് നേരെ പൂര തെറിവിളികളും വിമർശനങ്ങളും വോദിയിൽ നിന്ന് ഉയർന്നു. എന്നാൽ താൻ വിരൽ ചൂണ്ടിയത് മോഹൻലാലിന് നേരെയല്ലെന്നും സമൂഹത്തിനു നേരെയാണെന്നും താരം പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വാക്ക് കേൾക്കാൻ ആരും ചെവി കൊടുത്തിരുന്നില്ല.

    ലാലേട്ടന്റെ  കിടിലൻ പ്രസംഗം

    ലാലേട്ടന്റെ കിടിലൻ പ്രസംഗം

    തന്റെ സഹപ്രർത്തകരുടെ ഇടയിലേയ്ക്ക് വരാൻ തനിയ്ക്ക് ആരുടേയും അനുവാദം വേണ്ടെന്ന് അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. തന്റെ സഹപ്രവർത്തകരെ ആദരിക്കുന്നത് കാണത് തന്റെ അവകാശവും കടയുമാണെന്നും അദ്ദേഹവും വ്യക്തമാക്കി. മുഖ്യാതിഥിയായിട്ടല്ല സഹപ്രവർത്തകരുടെ ഒത്തു ചേരൽ കാണാനാണ് താൻ ഇവിടെ എത്തിയതെന്നും ലാലേട്ടൻ പറഞ്ഞു. നിങ്ങളെ കാണാനും നിങ്ങളെ ഇടയിലേയ്ക്ക് വരാനും ആരുടേയും ക്ഷണം വേണ്ടെന്നും താരം പറഞ്ഞു. ഇത് ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരുന്നു. നാൽപ്പത് വർഷമായി ഞാൻ ഇവിടെ തന്നെയുണ്ടെന്നു നിങ്ങളേയോ സിനിമയേയോ വിട്ട് ഞാൻ എങ്ങും പോയിട്ടില്ല ലാലേട്ടൻ പറഞ്ഞു.

    English summary
    joy mathew facebook post aaganist alancier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X