»   » ജോയ് മാത്യു പറഞ്ഞതിലും കാര്യമില്ലാതില്ല, ഈ നടന്ന രണ്ട് സംഭവത്തിലും ധീരതയുണ്ട്, പക്ഷേ ഇതാണോ ധീരത?

ജോയ് മാത്യു പറഞ്ഞതിലും കാര്യമില്ലാതില്ല, ഈ നടന്ന രണ്ട് സംഭവത്തിലും ധീരതയുണ്ട്, പക്ഷേ ഇതാണോ ധീരത?

By: Sanviya
Subscribe to Filmibeat Malayalam

പ്രമുഖ നടി ആക്രമണത്തിനിരയായ ശേഷം വീണ്ടും സിനിമാ ലൊക്കേഷനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജീന്‍ എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലാണ് നടി പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

ക്യാമറയ്ക്ക് മുമ്പിലേക്ക് വരാന്‍ മടിച്ച് നിന്ന നടി ഇപ്പോള്‍ അസാധാരണ ധൈര്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയുടെ അമ്മയും സഹോദരനും നടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു.

നടി കാണിച്ച ധീരതയില്‍ ആരാധകര്‍ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. അപ്പോഴിതാ സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്താണ് ധീരത എന്ന് പറഞ്ഞുക്കൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എന്താണ് ധീരത

നഗരമദ്ധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗുണ്ടകളുടെ ലൈംഗികാക്രമണത്തിന് വിധേയയായ സ്ത്രീ തന്റെടത്തോടെ തലയുയര്‍ത്തി സ്വന്തം തൊഴിലിടത്തേയ്ക്ക് വരുന്നതാണോ ധീരത.

മുഖ്യമന്ത്രി പറയുന്നതാണോ ധീരത

കരിം പൂച്ചകളുടെയും ബോഡിഗാര്‍ഡുകളുടെയും കനത്ത പോലീസ് ബന്ധവസതിയിലും സ്‌റ്റേജില്‍ വന്ന് മൈക്കിലൂടെ ഞാന്‍ ധീരനാണ് എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത.

ഫേസ്ബുക്ക് പോസ്റ്റ്

ശരിയ്ക്കും ഇപ്പറഞ്ഞ കാര്യങ്ങൡ ഒന്നും ഗൂഡലോചനയില്ലെന്നും ജോയ് മാത്യു പറഞ്ഞിട്ടുണ്ട്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ആക്രമിച്ച ആ ആള്‍

നടിയെ ആക്രമിച്ചതിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഉറപ്പാണ്. മാതൃഭൂമി ന്യൂസിന്റെ പ്രതിദിന ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ പ്രൈം ടൈംമിലാണ് ഭാഗ്യലാണ് സംഭവത്തിന് പിന്നില്‍ ശക്തനായ ഒരാള്‍ ഉണ്ടെന്ന് പറഞ്ഞത്.

അന്വേഷണം

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരികയാണ്. പിടിയിലായി പ്രതി പള്‍സര്‍ സുനി സംഭവത്തില്‍ ഗൂഡാലോചനയൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. പ്രമുഖരുടെ പങ്കുണ്ടോ എന്നാണ് കേസില്‍ സംശയിക്കുന്നത്.

English summary
Joy Mathew facebook post about kidnapping case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam