പെരുച്ചാഴിയെ പഴിച്ചു, ജോയ് മാത്യുവിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ്
മുഖത്തു നോക്കാതെ തന്റെ അഭിപ്രായം തുറന്നു പറയുന്നതും, അതിന്റെ പേരില്‍ വിവാദത്തിലാകുന്നതും നടനും സംവിധായകനുമായ ജോയ് മാത്യുവിന് പുത്തരിയുള്ള കാര്യമല്ല. ഇത്തവണ മോഹന്‍ലാലിനെതിരെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ ലാല്‍ഫാന്‍സ് ജോയ് മാത്യുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
സോഷ്യല്‍ മീഡിയയില്‍ സജീവ പങ്കാളിയായ ജോയി മാത്യുവിന്റെ അടുത്തിടെയുള്ള ഫേസ്ബുക്ക് കമന്റാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഏഞ്ചല്‍സി'ന് നേരെയുണ്ടായ രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കവെയാണ് ലാല്‍ഫാന്‍സിനെ വേദനിപ്പിക്കുന്ന തരത്തില്‍ ജോയ് ഒരു കമന്റിട്ടത്.

നിങ്ങളെ പോലുള്ളവര്‍ക്ക് പെരുച്ചാഴി മാത്രം മതിയെന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. സാമൂഹ്യവിമര്‍ശനം എന്ന പേരില്‍ മോഹന്‍ലാല്‍ നായകനായി പുറത്തുവന്ന 'പെരുച്ചാഴി' വന്‍ പരാജയമാണെന്ന രൂക്ഷവിമര്‍ശനത്തിനിടെയാണ് ജോയ് മാത്യുവിന്റെ കമന്റെന്നോര്‍ക്കണം.
പോരെ പൂരം. നവമാധ്യമം വഴി ജോയ് മാത്യു നടത്തിയ പ്രതികരണം അതേ നിമിഷം തന്നെ ലാല്‍ ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











