»   »  പല നടന്മാര്‍ക്കും ഇല്ലാത്ത ഒന്ന് ഇയാളിലുണ്ട്; ഷെയിന്‍ നിഗത്തിനെ ചേര്‍ത്ത് പിടിച്ച് ജോയ് മാത്യു

പല നടന്മാര്‍ക്കും ഇല്ലാത്ത ഒന്ന് ഇയാളിലുണ്ട്; ഷെയിന്‍ നിഗത്തിനെ ചേര്‍ത്ത് പിടിച്ച് ജോയ് മാത്യു

Posted By: Rohini
Subscribe to Filmibeat Malayalam

കഴിവുള്ളവരെ പ്രശംസിക്കാന്‍ മടിക്കാത്ത നടനും സംവിധായകനുമാണ് ജോയ് മാത്യു. ഇന്നുള്ളവരില്‍ മിക്ക യുവതാരങ്ങള്‍ക്കൊപ്പവും ജോയ് മാത്യ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അതിലൊരു താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുന്നു.

ഇന്ന് ഞാന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ് കെ ജയനാണ്; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

മിമിക്രിതാരം അബിയുടെ മകനായ ഷെയിന്‍ നിഗത്തെ കുറിച്ചാണ് പറയുന്നത്. ഏറ്റവുമൊടുവില്‍ റിലീസായ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലെ നടന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്കിലെത്തി.

ചേര്‍ത്ത്പിടിച്ച് ജോയ് പറയുന്നു

അന്നയും റസൂലിലും എന്റെ മകനായി വന്നപ്പഴേ എനിക്ക് തോന്നിയിരുന്നു ഈ പയ്യന്‍, ഷെയിന്‍ നിഗം അഭിനയിക്കാന്‍ മിടുക്കനാണെന്ന്. പല നടന്മാര്‍ക്കും ഇല്ലാത്ത ഒന്നു ഇയാള്‍ക്കുണ്ട്. സ്വാഭാവികാഭിനയത്തിന്റെ ചാരുത. ഇപ്പോള്‍ കിസ്മത്തും കഴിഞ്ഞ് കെയര്‍ ഓഫ് സൈറാ ബാനുവിലെത്തിയപ്പോഴേക്കും അത് കൂടുതല്‍ വ്യക്തമായി- ജോയ് മാത്യു ഷെയിന്‍ നിഗത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കിലെഴുതി.

ശരിയാണ്.. ഇത് പുതിയ താരപിറവി

ശരിയാണ്, ഷെയിന്‍ നിഗത്തിന്റെ കിസ്മത്ത് എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും ജോയ് മാത്യുവിന്റെ അഭിപ്രായത്തോട് എതിരഭിപ്രായം ഉണ്ടാവില്ല. ചിത്രത്തിലെ ഇര്‍ഫാന്‍ എന്ന കഥാപാത്രമായി ജീവിച്ചു മരിക്കുകയായിരുന്നു ഷെയിന്‍.

സിനിമയില്‍ തുടക്കം

താന്തോന്നി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഷെയിന്‍ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അന്‍വര്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ കുഞ്ഞു കുഞ്ഞു വേഷം ചെയ്തതിന് ശേഷമാണ് കിസ്മത്തില്‍ നായകനായി എത്തിയത്.

കെയര്‍ ഓഫ് സൈറ ബാനുവില്‍

മഞ്ജു വാര്യര്‍, അമല എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തില്‍ പ്രാധാന്യം ഒട്ടും കുറയാത്ത കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ചിത്രം കണ്ടവര്‍ക്ക് ജോഷോ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരു നടനെ സങ്കല്‍പ്പിക്കുക തന്നെ പ്രയാസം.

പുതിയ ചിത്രങ്ങള്‍

സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഷെയിന്‍ എത്തുന്നതായി വാര്‍ത്തകളുണ്ട്. ഇത് കൂടാതെ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് എന്ന ചിത്രത്തിലും ഷെയിന്‍ കാരാറൊപ്പുവച്ചിട്ടുണ്ട്.

English summary
Joy Mathew praises Shane Nigam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam