യേശുദാസിനെ തൊട്ട് ആരും കളിക്കില്ലെന്ന് ജോയ് മാത്യു
പെണ്‍കുട്ടികള്‍ ജീന്‍സ് ഇടുന്നതിനെ വിമര്‍ശിച്ച യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് ലോകത്ത് കാര്യമായ ചര്‍ച്ചകളാണ് നടക്കുന്നത്. വിഷയത്തില്‍ അല്ലാത്തെയും പല മേഖലകളില്‍ നിന്നും പ്രമുഖര്‍ ഇടപെടുന്നു.
ഏത് വിഷയത്തോടും പ്രതികരിക്കുന്ന നടനും സംവിധായകനുമായ ജോയ് മാത്യുവും വിഷയത്തോട് പ്രതികരിക്കാതെ പ്രതികരിച്ചു. ഫേസ്ബുക്കില്‍ സജീവമായ ജോയ് മാത്യു ഒരു പത്രപ്രവര്‍ത്തകയായുമുള്ള അഭിമുഖമാണ് ഫേസ്ബുക്കില്‍ പോസ്റ്റിയിരിക്കുന്നത്.

യേശുദാസിന്റെ പ്രസ്താവനയോട് ജോയി മാത്യു എങ്ങനെ പ്രതകരിക്കുന്നു എന്ന് ചോദിച്ച്, ജോയ് മാത്യുവിന്റെ അടുത്ത് ഒരു പത്രക്കാരി പെണ്‍കുട്ടി പോയത്രെ. മോള് ജീന്‍സ് ധരിക്കാറുണ്ടോ എന്നായിരുന്നു ജോയ് യുടെ മറു ചോദ്യം. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരോ എന്നായി ജോയ് മാത്യു. അതിനും ഉണ്ട് എന്ന് മറുപടി നല്‍കി. എന്താണ് നിങ്ങളുടെ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ യേശുദാസിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞു.
അപ്പോള്‍ വന്നു ജോയ് മാത്യുവിന്റെ അടുത്ത ഡയലോഗ്, എന്നാല്‍ പിന്നെ നിങ്ങളുടെ പത്രാധിപരോട് യേശുദാസ് പറഞ്ഞ വിഷയത്തില്‍ ഒരു എഡിറ്റോറിയല്‍ എഴുതി നിങ്ങളുടെ നിലപാത് വ്യക്തമാക്കൂ. എനിക്കുറപ്പുണ്ട് ഒരു പത്രവും ചാനലും ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കില്ല. യേശുദാസിനെ തൊട്ട് ആരു കളിക്കില്ല. പിന്നെ എന്തിനാണ് വേറുതെ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ


Click it and Unblock the Notifications











