»   » അവസരം കുറഞ്ഞ ജോയ് മാത്യു വിഡ്ഡിത്തം പുലമ്പുന്നു, അവസരം കുറച്ചാല്‍ ആപത്ത് നിങ്ങള്‍ക്കാണെന്ന് നടന്‍

അവസരം കുറഞ്ഞ ജോയ് മാത്യു വിഡ്ഡിത്തം പുലമ്പുന്നു, അവസരം കുറച്ചാല്‍ ആപത്ത് നിങ്ങള്‍ക്കാണെന്ന് നടന്‍

By: Rohini
Subscribe to Filmibeat Malayalam

തനിക്ക് ശരിയെന്ന് തോന്നുന്നു കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത നടനും സംവിധായകനുമാണ് ജോയ് മാത്യു. രാഷ്ട്രീയം പറഞ്ഞാല്‍ ആരാധകര്‍ നഷ്ടപ്പെടുമെന്ന ഭയം ജോയ് മാത്യുവിനില്ല. അതുകൊണ്ട് തന്നെ സമീപകാലത്ത് ഇടത് സര്‍ക്കാരിനെതിരെ ഫേസ്ബുക്കിലൂടെ ജോയ് മാത്യു പ്രതികരിയ്ക്കുകയുണ്ടായി.

ഇത് മാധ്യമപ്രവര്‍ത്തനമല്ല, കൂട്ടികൊടുപ്പ്!! മലയാളി അര്‍ഹിക്കുന്നത് ആരാന്‍റെ കക്കൂസ് ദൃശ്യങ്ങളെന്ന്

പിണറായി സഖാവിനെ വിമര്‍ശിച്ച ഇടത് സഖാക്കള്‍ മിണ്ടാതിരിയ്ക്കുമോ. അവസരം കുറഞ്ഞ ജോയ് മാത്യു വിഡ്ഡിത്തിങ്ങള്‍ പുലമ്പുന്നു എന്ന തരത്തിലായിരുന്നു ചില സഖാക്കന്മാര്‍ക്കിടയിലെ ട്രോളുകള്‍. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം...

എനിക്കിപ്പോള്‍ ഹരം ഇതാണ്

ഇതാണൂ അസഹിഷ്ണുത. വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണ്. എന്നാല്‍ ജനനായകാ കേട്ടുകൊള്‍ക, അവസരങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം.

ഞാന്‍ തുടരും

ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത, കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന, സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്. അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും. മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും ഇല്ലാത്തവര്‍ എന്നെ സ്‌നേഹിക്കണമെന്നില്ല

പുതിയ സിനിമകള്‍

ഇനി 'ജനനായ'ന്റെ അറിവിലേക്കായി; ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്‍ത്തിയക്കിയതുമായ സിനിമകളുടെ ലിസ്റ്റ് ക്കൊടുക്കുന്നു, വായിച്ച് പഠിക്ക്: സ്റ്ററീറ്റ് ലൈറ്റ്, ചക്കരമാവിന്‍ കൊമ്പത്ത്, ബഷീറിന്റെ പ്രേമലേഖനം, മെല്ലെ, ഗോള്‍ഡ് കോയിന്‍സ്, കിണര്‍, ക്ലിന്റ്, ഒബതാം വളവിനപ്പുറം, അങ്കിള്‍, പാതി, ക്വ്വീന്‍, ചിപ്പി, ഗൂഡാലോചന, ഒരു സില്‍മാക്കാരന്‍, ചന്ദ്രഗിരി, ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍, ഉടലാഴം, ഗ്രേറ്റ് ഡാന്‍സര്‍, ബലൂണ്‍ (തമിഴ്), മലര്‍ മകള്‍ (തമിഴ്), ശിവ (തെലുങ്ക്), The Sound Story(English), തല്‍ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി.

എനിക്ക് അവസരം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് പണിയാകും

എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം. ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും. കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും. നിങ്ങള്‍ക്ക് പണിയാകും. അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ..ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ

English summary
Joy Mathew's response against Facebook troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam