സിനിമയിലെ സ്ത്രീ വിരുദ്ധത ഒഴിവാക്കേണ്ടത് നടന്മാരല്ല!! അതിനുള്ള അവകാശം മറ്റൊരാളിന്- ജോയ് മാത്യൂ
സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയത്തിലും തന്റേതായ നിലപാട് ജോയ് മാത്യൂ വ്യക്തമാക്കാറുണ്ട്
പറയാനുളളത് ആരുടെ മുന്നിലും മുഖം നോക്കാതെ തുറന്ന് പറയുന്ന താരാണ് ജോയി മാത്യൂ . തന്റേതായ ശക്തമായ നിലപടുകൾ വെട്ടിത്തുറന്നു പറയുന്നതിലൂടെ മാധ്യമ ശ്രദ്ധ ലഭിക്കാറുമുണ്ട്. സാധരണ ഗതിയിൽ സിനിമ താരങ്ങൾ സിനിമയുമായി ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾക്ക് മാത്രമാണ് മറുപടി നൽകുന്നത്. വിവദ വിഷയങ്ങളിൽ നിന്ന് തലയൂരാനും ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാതൃഭൂമി ക്ലാബ് എഫ്എം യുഎസിൽ നൽകിയ അഭിമുഖമാണ്. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമാണ് ഇത്തണത്തെ ചോദ്യങ്ങളും ഉത്തരങ്ങളും.
സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയത്തിലും തന്റേതായ നിലപാട് ജോയ് മാത്യൂ വ്യക്തമാക്കാറുണ്ട്. ഉരിളയ്ക്ക് ഉപ്പേരി എന്ന നിലയ്ക്കുള്ള മറുപടിയാണ് അദ്ദേഹം നൽകാറുള്ളത്. എങ്ങനെയാണ് ഒരു വിഷയത്തിൽ വളരെ വേഗം പ്രതികരിക്കുന്നതെന്നുള്ള ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം തന്നെ നൽകിയിട്ടുണ്ട്..

പ്രതികരിച്ചില്ലെങ്കിൽ ഉറക്കം കിട്ടില്ല
ഞാൻ പണ്ടെ ഇങ്ങനെയാണ് പ്രതികരിച്ചില്ലെങ്കിൽ എനിയ്ക്ക് ഉറക്കം കിട്ടാറില്ല. ഒരു വിഷയം വരുമ്പോൾ അതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ രാവിലെ പ്രതികരിക്കും.ഞാൻ ശരിയല്ലെന്ന് ചിലർ പറയും. മറ്റു ചിലർ ഞാൻ ശരിയാണെന്ന് പറയും. അതേസമയം എന്റെ കാഴ്ചപ്പാടുകൾ ശരിയാണെന്ന് ഞാൻ ഒരിക്കലും പറയുകയില്ല. അത് രൂപപ്പെട്ട് വരുന്നത് മാത്രമേയുള്ളൂ.

മൗനം പാലിച്ചത്
സിനിമയിൽ ചില നടിമാർ തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ചിലർ പാലിച്ചിരുന്നു. ഈ മൗനത്തിനു പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി. ഇനി സിനിമയിൽ അവസരം ലഭിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് മൗനം പാലിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി. അന്തരാഷ്ട്ര തലത്തിൽ നിന്നിരുന്ന തിലകനെ പോലെയുള്ള ഒരു വ്യക്തിയെ ഒതുക്കി നിർത്തിയ സംഘടനയാണ് നമ്മുടേത്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥയോ? എന്നും താര ചോദിക്കുന്നു. എന്നാൽ തനിയ്ക്ക് ഇതെല്ലെങ്കിൽ മറ്റൊരു ജോലി ചെയ്യാൻ മനസ്സുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയിലെ തുല്യവേദനം
സിനിമയിൽ തുല്യ വേദനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.ആരുടെ പടം എന്നതിനനുസരിച്ച് വില്‍ക്കുന്ന ഒരു വലിയ ബ്രാന്‍ഡ് ആണ്. മമ്മൂട്ടി ചിത്രം മോഹൻലാൽ ചിത്രം എന്നിങ്ങനെ ഇപ്പോഴും ആണധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. നമുക്ക് ഇതുവരെ ഒരു വനിത മുക്യമന്ത്രി ഉണ്ടായിട്ടില്ല. അതു പോലെ പത്രപ്രവർത്തക യൂണിയനിൽ സത്രീകളുടെ എണ്ണവും കുറവാണ്. ഇന്നത്തെ കാലത്ത് സിനിമയിൽ മഞ്ജവാര്യർ അല്ലാതെ സ്ത്രീകളുടെ ഒരു ബ്രാൻഡ് മലയാളത്തിൽ വന്നിട്ടില്ല. ഇത് മാറണമെങ്കിൽ സ്ത്രീകൾ ഒറ്റയ്ക്ക് സിനിമയ്ക്ക പോകണം. ഇതു മാറണമെങ്കില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകണം. എങ്കില്‍ മാത്രമേ ഈ ഫാന്‍സ് അസോസിയേഷന്‍ പോലുള്ള പരിപാടികള്‍ക്ക് ഒരു അവസാനം വരൂ.

സിനിമയിലെ സ്ത്രീ വിരുദ്ധത
സിനിമയിൽ സ്ത്രീ വിരുദ്ധത വേണ്ടെന്ന് തീരുമാനിക്കുന്നത് നടനല്ല മറിച്ച് സംവിധായകനാണ്. ഒരു തിരക്കഥയിൽ സ്ത്രീകളെ ബലാത്സഗം ചെയ്യുന്ന ഒരു സംവിധായകന്റെ കഥാപാത്രമുണ്ട്. അത് ഒരു നടന് ചെയ്യാതിരിക്കാന്ഡ സാധിക്കുമോ? കഥാപാത്രം എന്നത് സെക്കൻഡറിയാണ്. സിനിമയിൽ ആരാണ് ഹീറോ.നടന്‍മാര്‍ ഞാനാണ് ഹീറോ എന്ന് ധരിക്കുന്നത് കൊണ്ടല്ലേ. സിനിമയില്‍ ഹീറോ സംവിധായകനാണ്.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.


Click it and Unblock the Notifications











